സ്വര്‍ണത്തില്‍ പൊതിഞ്ഞ മധുരവുമായി സൂറത്തില്‍ മധുരപലഹാരക്കട

സൂറത്ത്: സ്വര്‍ണത്താളില്‍ പൊതിഞ്ഞുള്ള മധുരം വിപണിയിലിറക്കി 24 കാരറ്റ് മിടായി മാജിക് എന്ന മധുരപലഹാരക്കട. ഗുജറാത്തിലെ സൂരത്തിലാണ് സംഭവം. ഗോള്‍ഡ് ഘാരി എന്നാണ് ഈ സ്വീറ്റിന്റെ പേര്. 

ഹിന്ദു കലണ്ടര്‍ പ്രകാരം ശരത് പൂര്‍ണിമയ്ക്ക് ശേഷമുളള അവസാന പൗര്‍ണമി ദിനമാണ് ഗുജറാത്തികളുടെ ചണ്ടി പട്‌വോ ആഘോഷം. അന്ന്  കഴിക്കുന്ന മധുരമാണ് ഘാരി. ഇതിന്റെ മറ്റൊരു പതിപ്പാണ് ഗോള്‍ഡ് ഘാരി എന്ന് കടയുടമ റോഹന്‍ പറഞ്ഞു. ഒരു കിലോ ഗോള്‍ഡ് ഘാരിയ്ക്ക് ഒമ്പതിനായിരം രൂപയാണ് വില.സാധാരണ ഘരി ഒരു കിലോയ്ക്ക് 660 രൂപ മുതല്‍ 820 രൂപ വരെയാണ് വില വരുന്നത്.ഈ മധുരം ആരോഗ്യത്തിന് നല്ലതാണെന്നും ആയുര്‍വേദത്തില്‍ സ്വര്‍ണം വളരെ ഗുണങ്ങളുളള ലോഹമായാണ് കരുതുന്നതെന്നും കടയുടമ പറയുന്നു. വിപണി മന്ദഗതിയിലായതിനാല്‍ മധുരപലഹാരത്തിന്റെ ഡിമാന്റ് കരുതിയതിലും താഴെയാണ്. വരും ദിവസങ്ങളില്‍ നല്ല പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കടയുടമ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; ബിജെപിക്കും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

More
More
National Desk 2 days ago
National

അത്ര 'ആവേശം' വേണ്ട ; അങ്കണ്‍വാടിയില്‍ ബാര്‍ സെറ്റിട്ട് റീല്‍ ഷൂട്ട് ചെയ്ത DMK നേതാവിന്റെ മകനെതിരെ കേസ്

More
More
National Desk 3 days ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 4 days ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 5 days ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 5 days ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More