വൈറ്റ് ഹൗസില്‍ മാറ്റങ്ങള്‍ക്കായി വോട്ടഭ്യര്‍ഥിച്ച് കമലാ ഹാരിസ്

വൈറ്റ് ഹൗസിലെ  മാറ്റങ്ങള്‍ക്കായി  വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് ഡെമോക്രോറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വോട്ടുകളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും വെളളിയാഴ്ച ടെക്‌സസില്‍ നടന്ന റാലിയില്‍ അവര്‍  ആരോപിച്ചു.

പതിറ്റാണ്ടുകളായി റിപബ്ലിക്കന്‍ ശക്തികേന്ദ്രമായ ടെക്‌സസില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ആദ്യത്തെ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് കമലാ ഹാരിസ്. 'അവര്‍ക്ക് നമ്മുടെ ശക്തി അറിയാം, വോട്ടുചെയ്യുമ്പോള്‍ കാര്യങ്ങള്‍ മാറുമെന്നും ഞങ്ങള്‍ വിജയിക്കുമെന്നും അവര്‍ക്കറിയാം' കമല കൂട്ടിച്ചേര്‍ത്തു. കൊറോണ മഹാമാരി മൂലം രണ്ടുലക്ഷത്തി ഇരുപതിനായിരത്തിലേറേ അമേരിക്കക്കാര്‍ മരിച്ചു. ഈ അവസ്ഥയ്ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംബാണ് കാരണമെന്നും കമലാഹാരിസ് പറഞ്ഞു.

ജോ ബൈഡന്റെ നേതൃത്വത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് കൊറോണയ്‌ക്കെതിരെ പോരാടാനുളള പദ്ധതികളുണ്ട്, കൂടാതെ പ്രതിവര്‍ഷം നാല് ലക്ഷം ഡോളറില്‍ താഴെ മാത്രം വരുമാനമുണ്ടാക്കുന്ന ആര്‍ക്കും നികുതി ചുമത്തില്ല, ഇന്ത്യയിലെ അധ്വാനിക്കുന്ന ജനങ്ങളില്‍ നിക്ഷേപം നടത്തുമെന്നും കമല വാഗ്ദാനം നല്‍കി.വംശീയ അസമത്വവും നമുക്ക് നേരിടേണ്ടതായ പ്രശ്‌നമാണ്. മെക്‌സികന്‍ ജനതയെ കുറ്റവാളികളെന്നും സ്ത്രീപീഡകരെന്നും ആരോപിക്കുന്ന ഭരണാധികാരിയേക്കാള്‍ നല്ല ഭരണം അമേരിക്ക അര്‍ഹിക്കുന്നു എന്നും കമലഹാരിസ് പ്രസ്താവിച്ചു.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More