കലാപങ്ങള്‍ക്ക് കാരണക്കാര്‍ പോലീസെന്ന് സുപ്രീംകോടതി

ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന കലാപങ്ങള്‍ക്ക് കാരണം പോലീസിന്‍റെ നിഷ്ക്രിയത്വമാണെന്ന് സുപ്രീംകോടതി. കലാപത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശെഹീന്‍ ബാഗിലെ ഹര്‍ജിക്കൊപ്പം ഒരു പുതിയ അപേക്ഷ നല്‍കിയത് ചന്ദ്രശേഖര്‍ ആസാദിന്‍റെ അഭിഭാഷകനാണ്. എന്നാല്‍ വിഷയം ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ ഹര്‍ജി തള്ളുകയാണെന്ന് കോടതി പറഞ്ഞു. എന്നാല്‍ വളരെ ശക്തമായ ചില നിരീക്ഷണങ്ങളും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. 

പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പോലീസാണ്. പോലീസ് ഒട്ടും പ്രൊഫഷണലിസം കാണിച്ചില്ല. പോലീസിനെ നവീകരിക്കണമെന്നത് സംബന്ധിച്ച പല കോടതി വിധികളും ഉണ്ടായിട്ടുണ്ട്. ഒന്നു പോലും നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. അതാണ് എല്ലാ പ്രശ്നങ്ങളുടേയും മൂലകാരണം എന്നായിരുന്നു ജസ്റ്റിസ് കെ. എം. ജോസാഫിന്‍റെ നിരീക്ഷണം. എന്നാല്‍ ആ നിരീക്ഷണത്തെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത എതിര്‍ത്തു. ഈ സമയത്ത് പോലീസിന്‍റെ ആത്മവീര്യം തകര്‍ക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

എന്നാല്‍, ആ വാദത്തെയും  ജസ്റ്റിസ് കെ. എം. ജോസാഫ് രൂക്ഷമായി വിമര്‍ശിച്ചു. താങ്കള്‍ കൂറ് പുലര്‍ത്തേണ്ടത് ഭരണഘടനാ സ്ഥാപനങ്ങളോടാണ്. അതിനു വിരുദ്ധമായി സംസാരിക്കുന്നത് താങ്കളുടെ പദവിക്ക് ചേര്‍ന്ന രീതിയല്ല എന്ന് കോടതി പറഞ്ഞു. തുടര്‍ന്ന്, വിദേശ രാജ്യങ്ങളിലെല്ലാം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസ് എങ്ങിനെയാണ് ഇടപെടുന്നതെന്ന് ജസ്റ്റിസ് സോളിസിറ്റര്‍ ജനറലിന് പറഞ്ഞു കൊടുക്കുകയും ചെയ്തു. 

Contact the author

News Desk

Recent Posts

National Desk 17 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 18 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 20 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 20 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 23 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More