ബിജെപി യെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ബീഹാര്‍ തെളിയിക്കും - പി. ചിദംബരം

ഡല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പ് തെളിയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ പി. ചിദംബരം പറഞ്ഞു. ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷ കക്ഷികള്‍ വിശ്വസിക്കണം, അവരുടെ വിജയ സാധ്യത വലിയ തോതില്‍ കുറഞ്ഞുവരികയാണ്. ഇത് മനസ്സിലാക്കാന്‍ തയാറാകണമെന്നും ചിദംബരം പറഞ്ഞു. 

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് സാമാന്യം വലിയ തിരിച്ചടി നേരിട്ടിട്ടുണ്ട്. ആകെ 2019 നു ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ (ഉപതെരെഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ) ബിജെപി പ്രതിനിധികള്‍ മത്സരിച്ചത് 381 സീറ്റുകളിലാണ്. ഇതില്‍ അവര്‍ക്ക് ജയിക്കാനായത് വെറും 163 സീറ്റുകളില്‍ മാത്രമാണ്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇപ്പറഞ്ഞ 381 സീറ്റുകളില്‍ 319 എണ്ണത്തിലും ഭൂരിപക്ഷം നേടിയത് ബിജെപിയായിരുന്നു എന്നതാണ് വസ്തുത. ബിജെപിയുടെ വിജയ സാധ്യതയും ശതമാനവും കുറഞ്ഞു വരികയാണ്‌ എന്ന് ഈ കണക്കിലൂടെ മനസ്സിലാക്കാന്‍ കഴിയുമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയ ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രകൃയ രണ്ടുഘട്ടങ്ങള്‍ കൂടി പിന്നിട്ട് ഈ മാസം 7ന് അവസാനിക്കും. ഫലം ഈ മാസം 10 അറിയാം.

 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 23 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More