ബംഗലുരു: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗലുരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് ബിനീഷിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തു വരികയാണ്. ഒന്നാം ദിനമായ വെള്ളിയാഴ്ച 12 മണിക്കൂര്‍ ചോദ്യം ചെയ്തു. ഇന്നലെ (ശനിയാഴ്ച ) രാവിലെ പത്തര മുതല്‍ രാത്രി എട്ടര വരെയാണ് ചോദ്യം ചെയ്തത്. ഇന്ന് രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകീട്ട് നാലുമണിയ്ക്കും തുടരുന്നതിനിടെയാണ് ബിനീഷിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ചോദ്യം ചെയ്യന്ന ഉദ്യഗസ്ഥരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് ലഭിക്കുന്ന വിവരം.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത്.