ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും

ഉത്തരാഖണ്ഡില്‍ കൊറോണ വൈറസ് രോഗവ്യാപനം മൂലം അടച്ചിട്ട സ്‌കൂളുകള്‍ ഇന്ന്  തുറക്കും. രാജ്യത്തുടനീളം പ്രഖ്യാപിച്ച ലോക്ക്ടൌഹണില്‍ സ്കൂളുകള്‍ അടച്ചിട്ടിരുന്നു. ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുളള എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂള്‍ പരിസരവും ക്ലാസ് മുറികളും അണുവിമുക്തമാക്കുക, മാസ്‌കുകളുടെ ലഭ്യതയും സാമൂഹിക മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങള്‍ എല്ലാ സ്‌കുളുകളും പാലിക്കണം. 50 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഒരു ക്ലാസ് മുറിയില്‍ ഇരിക്കാന്‍ അനുവാദമുളളു.ദിവസേന ക്ലാസുകള്‍ക്ക് മുമ്പും ശേഷവും ക്ലാസ് മുറികള്‍  അണുവിമുക്തമാക്കേണ്ടതുണ്ട്. സാനിറ്റൈസറുകള്‍ ഹാന്റ് വാഷുകള്‍ തെര്‍മല്‍ സ്‌കാനറുകള്‍ എന്നിവ ക്രമീകരിക്കുകയും വേണം. ഏതെങ്കിലും അധ്യാപകനോ വിദ്യാര്‍ഥികള്‍ക്കോ കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ അവരെ ഉടന്‍ വീട്ടിലേക്ക് അയക്കണം. വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് തിരികെ  പോകുമ്പോളും സാമൂഹിക അകലം ഉറപ്പാക്കണം, എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ കൊവിഡ് നെഗറ്റീവ് ടെസ്റ്റ് സര്‍ട്ടിഫികറ്റ് കൊണ്ടുവരണം. ഒരാഴ്ച്ചത്തേക്ക് ക്വാറന്റീനില്‍ പ്രവേശിക്കുകയും വേണം. മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സന്ദര്‍ശനം കുറയ്ക്കും, അത്യാവശ്യ കാരണങ്ങളുണ്ടെങ്കില്‍ മാത്രം ബന്ധുക്കളെ കാണാന്‍ അനുവധിക്കുകയുള്ളൂ. കൂടാതെ സ്‌കൂള്‍ അടുക്കളകളില്‍ ജോലി ചെയുന്ന  എല്ലാ സ്റ്റാഫുകളും മാസ്‌കും കൈയ്യുറകളും ധരിക്കണം, പച്ചക്കറികളും ഭക്ഷണവും തയാറാക്കുന്നതിനു മുമ്പ് അനുവിമുക്തമാക്കണം എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

Contact the author

Web Deskലോക്ക് ഡൗണ്

Recent Posts

National Desk 23 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 23 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More