രാഹുലിനെതിരെ തെരഞ്ഞെടുപ്പ് ഹർജി നൽകിയ സരിതക്ക് സുപ്രീം കോടതിയുടെ പിഴ ശിക്ഷ

രാഹുൽ ​ഗാന്ധുയുടെ വയനാട്ടിലെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ് നായർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. അനാവശ്യ ഹർജികൾ സമർപ്പിച്ച് സുപ്രീം കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന്റെ പേരിൽ സരിതക്ക് ഒരു ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചു. പരാതിക്കാരിയോ അഭിഭാഷകനോ കേസിൽ കോടതിയിൽ ഹാജരാകാത്തതും ശിക്ഷക്ക് കാരണമായി. 

കേസ് പരി​ഗണിച്ചപ്പോൾ ഒരിക്കൽ പോലും ഹർജിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നില്ല. തുർന്ന് ഇന്നും കേസ് വിളിച്ചപ്പോളും ആരും ഹാജരായില്ല. ഹർജി തള്ളാനും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന്റെ പേരിൽ  പരാതിക്കാരുടെ ഹർജി തള്ളാനും കോടതി ഉത്തരവിട്ടു.  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരി​ഗണിച്ചത്.  

വയനാട് ലോക്സഭാ തെരഞ്ഞെടുപ്പിൽ സരിതയുടെ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു. ക്രിമിനൽ കേസിൽ പ്രതിയായാതിന്റെ പേരിലാണ് പത്രിക തള്ളിയത്. രണ്ട് കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിത ശ്രമിച്ചത്. തുടർന്നാണ് രാഹുൽ ​ഗാന്ധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 2 days ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More