ജലീലിനെതിരായ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ്

അനുമിതിയില്ലാതെ യുഎഇയിൽ നിന്നുള്ള ഭക്ഷ്യ കിറ്റ് വിതരണം ചെയ്തെന്ന് ആരോപണത്തിൽ മന്ത്രി കെ ടി ജലീലിനെതിരായ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ്.  കേട്ട് കേൾവിയുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നും തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. അതുകൊണ്ട് തന്നെ ഹർജിക്ക് അനുമതി നൽകാനാവില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ നിലപാടെടുത്തു.

കൊല്ലം സ്വദേശിയാണ് ജലീലിനെതിരെ തിരുവനന്തപുരം വിജലൻസ് കോടതിയിൽ ഹർജി നൽകിയത്. ഹർജിയിന്മേൽ സത്യവാങ്മൂലം നൽകാൻ വിജിലൻസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിൻ പ്രകാരമാണ് കേസ് നിലനിർക്കില്ലെന്ന് വിജിലൻസ് സത്യവാങ്മൂലം നൽകിയത്. കേസിൽ കൂടുൽ വാദം ആടുത്ത മാസം 30 ന് നടക്കും.

യുഎഇ കോൺസുലേറ്റ് വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണം ചെയ്തത് സർക്കാറിന്റെ അനുമതി ഇല്ലാതെയാണെന്നും, ഇതിൽ അഴിമതിയുണ്ടെന്നും ആരോപിച്ചാണ് ഹർജി നൽകിയത്. യുഎഇയിൽ നിന്നുള്ള ഖുർആൻ വിതരണം ചെയ്ത പരാതിയിൽ കസ്റ്റംസും എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More