കേരളത്തില്‍ പ്രതിവാര കൊവിഡ് വ്യാപന നിരക്ക് കുറയുന്നു; ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി

കേരളത്തിലെ കൊവിഡ് രോഗ വ്യാപനത്തിന്റെ പ്രതിവാര വർദ്ധനവ് അഞ്ച് ശതമാനം കുറഞ്ഞു. രോഗ മുക്തരാവുന്നവരുടെ എണ്ണവും കാര്യമായി വർദ്ധിച്ചിട്ടുണ്ട്. കേരളത്തിൽ നിലവിൽ കേസ് പെർ മില്യൺ 12,329 ആണ്. ദേശീയ ശരാശരി 5963 ആണ്. അതിനനുസൃതമായി ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 1,31,516 ആണ് കേരളത്തിലെ നിലവിലെ ടെസ്റ്റ് പെർ മില്യൺ. ഇന്ത്യൻ ശരാശരി 80248 ആണ്. രോഗവ്യാപനം കൂടിയിട്ടും കേരളത്തിലെ കേസ് ഫറ്റാലിറ്റി റേറ്റ് 0.34 ശതമാനമാണ്. ദേശീയ ശരാശരി 1.49 ആണ്. എങ്കിലും ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതൽ ഗൗരവത്തോടെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പുതിയ ക്യാമ്പയിൻ ആരംഭിച്ചു കഴിഞ്ഞു. ‘മാസ്‌ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തുന്ന ക്യാമ്പയിൻ ആധുനിക ആശയവിനിമയ സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് ജനങ്ങളിലേക്കെത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

കേരളത്തിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 94 ശതമാനവും മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരായിരുന്നു. 72.3 ശതമാനം പേർ 60 വയസ്സിനും മുകളിലുള്ളവരായിരുന്നു. രോഗബാധിതർക്കാവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും അതു ഫലപ്രദമായ രീതിയിൽ നടപ്പിലാക്കാനും സാധിച്ചതുകൊണ്ടാണ് മരണസംഖ്യ കുറച്ചുനിർത്താൻ കഴിയുന്നത് എന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം കേരളത്തില്‍ 4138 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 21 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,93,221 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 

Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More