പ്രതിദിന കൊവിഡ്‌ കണക്കുകള്‍ കുറയുന്നു; 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് ആകെ 38,310 കൊവിഡ്‌ കേസുകള്‍

ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,310 കൊവിഡ്‌ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 82,67,623 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 490 പേര്‍ക്ക് ജീവന്‍ നഷ്ടമായതോടെ രാജ്യത്ത് കൊവിഡ്‌ ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,23,097 ആയി. 1.49 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. 5,41,405 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്.

ഇന്നലെ 58,323 പേര്‍ കൊവിഡ്‌ മുക്തരായി. ഇതോടെ രാജ്യത്ത് മൊത്തം 76,03,121 പേര്‍ കൊവിഡ്‌ മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് ഇതോടെ 91.96 ശതമാനമായി ഉയര്‍ന്നു. ഇതുവരെ 11 കോടിയിലധികം സാമ്പിളുകളാണ് പരിശോധിച്ചത്.

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4138 കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് രോഗബാധിതർ നാല് ലക്ഷം കടന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ അനുസരിച്ച് 21 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 4 കോടിയിലധികം കൊവിഡ് കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 15 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 16 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 17 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 19 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More