ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപടത്തില്‍പെട്ടു

ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. വിജയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറില്‍ കൂട്ടിയിടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രി 11.30നായിരുന്നു അപകടം.

തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് പോകുന്നതിനിടെ ദേശീയ പാതയില്‍ തുറവൂര്‍ ജംക്ഷനിലൂടെ പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന മറ്റൊരു കാറില്‍ വിജയ് സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ ഇരു കാറുകളുടെയും മുന്‍ഭാഗം തകര്‍ന്നു. കഴിഞ്ഞ ദിവസം മലയാള സിനിമയില്‍ ഇനി പാടുന്നില്ലെന്ന് വിജയ് യേശുദാസ് പറഞ്ഞിരുന്നു. മലയാള  സിനിമയില്‍ സംഗീതസംവിധായകര്‍ക്കും ഗായകര്‍ക്കും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും മറ്റു ഭാഷകളില്‍ ആ പ്രശ്‌നം ഇല്ലെന്നും വിജയ് അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി സിനിമാ പിന്നണിഗാന രംഗത്ത് സജീവ ഗായകനാണ് വിജയ് യേശുദാസ്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായകനുളള അവാര്‍ഡ് മൂന്ന് തവണ ലഭിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More