മാവോയിസ്റ്റ് വ്യാജ ഏറ്റമുട്ടലിനെകുറിച്ച് അന്വേഷിക്കണമെന്ന് കോൺ​ഗ്രസ്

കഴിഞ്ഞ നാലര വർഷത്തിനിടെ ഉണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദൻ. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 10 വ്യാജ ഏറ്റുമുട്ടൽ നടന്നു. സംഭവത്തെ കോൺ​​ഗ്രസ് അപലപിക്കുകയാണ്. സ്വർണ കടത്ത് കേസിന്റെ അന്വേഷണം തന്റെ  വീട്ടിലേക്ക് എത്തുമെന്ന് മനസിലാക്കിയപ്പോഴാണ് അന്വേഷണ സംഘത്തിനെതിരെ മുഖ്യമന്ത്രി നിലപാടെടുത്തത്. അന്വേഷണം തന്നിൽ നിന്ന് ആരംഭിക്കട്ടെയെന്നാണ് നിലപാടാണ് മുഖ്യമന്ത്രി എടുക്കേണ്ടതെന്നും മുല്ലപ്പള്ള പറഞ്ഞു. 

തന്റെ പരാമർശത്തിന്റെ പേരിൽ സരിതാ എസ് നായർ നൽകിയ പരാതിയെ കുറിച്ച് ഒന്നും പറയാനില്ലെന്നും, തന്റെ പ്രസം​ഗത്തിൽ ആരേയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  ഇത് സംബന്ധിച്ച കൂടുതൽ വിവാദങ്ങൾക്ക് ഇല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. 

വയനാട്ടിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടത് പടിഞ്ഞാറത്തറയിലാണ് മാവോയിസ്റ്റുകളും തണ്ടർ ബോൾട്ടും തമ്മിൽ ഏറ്റുമുട്ടിയത്. ഇന്ന് പുലർച്ചെയാണ് സംഭവും. തണ്ടർ ബോൾട്ട് സംഘത്തെ മാവോയിസ്റ്റുകൾ ആക്രമിച്ചപ്പോൾ തിരിച്ച് വെടിവെച്ചുവെന്നാണ് പൊലീസ് പറയുന്നത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. 3 അം​ഗ മാവോയിസ്റ്റ് സംഘമാണ് വെടിവെച്ചത്. മരിച്ചയാളെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. കൂടുതൽ തണ്ടർ ബോൾട്ട് സംഘത്തെ പ്രദേശത്ത് നിയോ​ഗിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 3 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 7 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
Web Desk 1 day ago
Keralam

കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച്ച

More
More
Web Desk 3 days ago
Keralam

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

More
More
Web Desk 3 days ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More