കോഴിക്കോടുള്‍പ്പെടെ ഇന്ത്യയിലെ 30 നഗരങ്ങള്‍ കടുത്ത ജലക്ഷാമത്തിലേക്ക്

രണ്ടായിരത്തി അമ്പതോടെ ഇന്ത്യയിലെ മുപ്പത് നഗരങ്ങളില്‍ കടുത്ത ജലക്ഷാമം നേരിടുമെന്ന് വേള്‍ഡ് വൈഡ് ഫണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കാനും അവയുമായി പൊരുത്തപ്പെടാനും അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍  വലിയ തോതില്‍ ജലക്ഷാമം ഉണ്ടാവുമെന്ന് ഡബ്ല്യൂഡബ്ല്യൂഎഫ് സര്‍വേയില്‍ പറയുന്നു.

കടുത്ത ജലക്ഷാമം നേരിടുമെന്ന് പ്രതീക്ഷിക്കുന്ന നൂറ് നഗരങ്ങളിലായി 350 ദശലക്ഷം ആളുകളാണ് താമസിക്കുന്നത്. ചൈനയിലെ അമ്പതോളം നഗരങ്ങളും ഡല്‍ഹി, ജയ്പൂര്‍,ഇന്‍ഡോര്‍, അമൃത്സര്‍, പൂനെ, ശ്രീനഗര്‍, കൊല്‍കത്ത,ബംഗളൂരു, മുംബൈ, കോഴിക്കോട്, വിശാഖപട്ടണം എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ 30 നഗരങ്ങളും ഉയര്‍ന്ന ജലക്ഷാമം വരാനിടയുളള പ്രദേശങ്ങളാണ്.ജലം സംരക്ഷിക്കാനുളള പ്രധാന ഘടകമായ മഴവെളള സംഭരണി നിര്‍മ്മിക്കുന്നതടക്കമുളള വിഷയങ്ങളിലേക്കാണ് റിപ്പോര്‍ട്ട്  വിരല്‍ ചൂണ്ടുന്നത്. ഇന്ത്യയില്‍ ലഭിക്കുന്ന മഴവെളളത്തിന്റെ ആകെ എട്ടു ശതമാനം മാത്രമാണ് ലാഭിക്കുന്നത്. ഇന്ത്യന്‍ പരിസ്ഥിതിയുടെ ഭാവി അതിന്റെ നഗരങ്ങളിലാണ്.

ഇന്ത്യ അതിവേഗം നഗരവല്‍ക്കരിക്കപ്പെടുമ്പോള്‍, ഇന്ത്യയുടെ വളര്‍ച്ചയ്ക്കും സുസ്ഥിരതയ്ക്കും നഗരങ്ങള്‍ മുന്‍ പന്തിയിലാവും.എന്നാല്‍ ജലദൗര്‍ലഭ്യതയില്‍ നിന്നും വെളളപ്പൊക്കത്തില്‍ നിന്നും നഗരങ്ങളെ സംരക്ഷിക്കാന്‍ നീരൊഴുക്കുകളും തണ്ണീര്‍ത്തടങ്ങളും പുനസ്ഥാപിക്കണം എന്ന് ഡബ്ല്യൂഡബ്ല്യുഎഫ് ഇന്ത്യ പ്രോഗ്രാം ഡയറക്ടര്‍ സെജല്‍ വോറ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Environment

സംസ്ഥാനത്ത് സൂര്യാഘാതത്തിന് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

More
More
Web Desk 3 months ago
Environment

ഈ വര്‍ഷം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ നമ്മുടെ അയ്മനവും

More
More
Web Desk 4 months ago
Environment

കണ്ടുപിടിക്കൂ, ഈ ചിത്രത്തില്‍ ആനകള്‍ 7; കാഴ്ചയില്‍ 4

More
More
Web Desk 4 months ago
Environment

പനാമയില്‍ കണ്ടെത്തിയ മഴത്തവള ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന് അറിയപ്പെടും

More
More
Web Desk 5 months ago
Environment

പസഫിക് സമുദ്രത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ആവാസവ്യവസ്ഥയാക്കി മാറ്റി കടല്‍ജീവികള്‍

More
More
Web Desk 6 months ago
Environment

ചുവന്ന ഞണ്ടുകളിറങ്ങി ലോക്ഡൗണിലായ ക്രിസ്മസ് ദ്വീപ്‌

More
More