2019-ലെ ജെ. സി. ഡാനിയല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി. ഡാനിയല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്. എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷനായ സമിതിയാണ് ഹരിഹരനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. 2019ലെ പുരസ്‌കാരത്തിനാണ് ഹരിഹരനെ തെരഞ്ഞെടുത്തിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.

മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാരിനു കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരമാണ് ജെ.സി. ഡാനിയേൽ അവാർഡ്. 

 ഒരു വടക്കൻ വീരഗാഥ, നഖക്ഷതങ്ങൾ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഹരിഹരന്‍. പരിണയം എന്ന ചിത്രത്തിലൂടെ 1995- ലും സർഗ്ഗം  എന്ന ചിത്രത്തിലൂടെ 1993-ലും ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. മൂന്നുതവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. 

പഴശ്ശിരാജ (2009), പ്രേം പൂജാരി (1999), ഒളിയമ്പുകൾ (1990), ആരണ്യകം (1988), പഞ്ചാഗ്നി (1986), ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച (1979), ലേഡീസ് ഹോസ്റ്റൽ (1973) തുടങ്ങിയവയാണ് മറ്റു പ്രധാന ചലച്ചിത്രങ്ങള്‍.

Contact the author

News Desk

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More