ഫുഡ്‌ബോള്‍ ഇതിഹാസം ഡിയോഗോ മറഡോണ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായി

അര്‍ജന്റിനന്‍ ഫുട്ബോള്‍  ഇതിഹാസം ഡിയോഗോ മറഡോണ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായി. ബ്യൂണസ് ഐറിസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു  മറഡോണയുടെ ശസ്ത്രക്രിയ നടന്നത്. മസ്തിഷ്കത്തില്‍ രക്തംകട്ടപ്ടിച്ചപ്പോഴാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നും, കുറച്ചു ദിവസം കൂടി  നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമെന്നും അദ്ദേഹത്തെ  ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. തിങ്കളാഴ്ച്ചയാണ് മറഡോണ അറുപതാം പിറന്നാള്‍ ആഘോഷിച്ചത്. മുന്‍പും  ശാരീരിക അസ്വസ്തതകളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട്  തവണ ഹൃദയാഘാതത്തെ തരണം ചെയ്ത അദ്ദേഹത്തിനു മഞ്ഞപിത്തവും  ബാധിച്ചിരുന്നു. പിന്നീട്  ഗ്യാസ്ട്രിക് ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.

മറഡോണയുടെ ആരാധകര്‍ ക്ലിനിക്കിനു പുറത്ത് അദ്ദേഹത്തിന്റെ മുഖമുളള ബാനറുകളും ' കം ഓണ്‍ ഡിയോഗോ ' എന്നെഴുതിയ  പ്ലക്കാര്‍ഡുകളുമായി  കാത്തിരുന്നു. കുറച്ച് ദിവസം മുമ്പ് മറഡോണയ്ക്ക് അസുഖം ഭേദപ്പെട്ടെന്നും പെട്ടെന്ന് തന്നെ  ആശുപത്രി വിടാനാകുമെന്നും ഡോക്ടര്‍മാര്‍  പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നടന്ന സ്‌കാനിങ്ങില്‍  രക്തം കട്ട പിടിച്ചെന്ന്  കണ്ടെത്തുകയായിരുന്നു. മറഡോണയുടെ അംഗരക്ഷകന് കൊവിഡ് സ്ഥിതീകരിച്ചിരുന്നതിനാല്‍ അദ്ദേഹം കൊറന്റീനില്‍ പോയിരുന്നു. അതേസമയം അദ്ദേഹത്തിനു കൊവിഡ് ബാധിച്ചു എന്ന വാര്‍ത്ത ആശുപത്രി അധികൃതര്‍ തളളി.

Contact the author

International Desk

Recent Posts

Sports Desk 2 months ago
News

ലോക അത്‌ലറ്റിക്‌‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി

More
More
Web Desk 1 year ago
News

നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി

More
More
Sports Desk 1 year ago
News

ഫുട്ബോൾ ഇതിഹാസം മറഡോണ ആശുപത്രി വിട്ടു

More
More
Web Desk 1 year ago
News

ഫുട്ബോള്‍ മാന്ത്രികന്‍ ക്രിസ്ട്യാനോ റൊണാൾഡോ കൊവിഡ് മുക്തനായി

More
More
Web Desk 1 year ago
News

ഫുട്ബോൾ ഇതിഹാസതാരം മറഡോണക്ക് ഇന്ന് അറുപതാം പിറന്നാൾ

More
More
Sports Desk 2 years ago
News

ഉസൈൻ ബോൾട്ടിന് കൊവിഡ് സ്ഥിരീകരിച്ചു

More
More