കങ്കണ റനൗട്ടിനെതിരെ മാനനഷ്ട കേസ്

ബോളിവുഡ് നടി കങ്കണ റനൗട്ടിനെതിരെ മാനനഷ്ട കേസ്. പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറാണ് അന്ധേരിയിലെ മെട്രെപൊളിറ്റൻ മജിസ്‌ട്രേറ്റ് മുൻപാകെ പരാതി സമർപ്പിച്ചത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിനെതിരെയാണ് കേസ്.

സുശാന്തിന്റെ മരണവുമായി ബന്ധമുള്ള ഒരു സംഘം ബോളിവുഡിൽ ഉണ്ടെന്ന് കങ്കണ പറഞ്ഞിരുന്നു. അതിലേക്ക് തന്റെ പേര് വലിച്ചിഴച്ചു എന്നുപറഞ്ഞാണ് ജാവേദ് അക്തർ കേസ് നൽകിയത്. കങ്കണ നടത്തിയ പരാമർശം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജാവേദ് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

കങ്കണയും സഹോദരിയും സമുഹ മാധ്യമങ്ങളിലെ കമന്റുകളിലൂടെ ഹിന്ദു മുസ്ലീം വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനും ശ്രമിക്കുന്നു എന്നുമുള്ള പരാതിയില്‍ ഇരുവരോടും 10, 11 തിയതികളിലായി ഹാജരാകാന്‍ മുംബൈ പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സാഹില്‍ അഹ്സ്രഫാലിയാണ് രാജ്യദ്രോഹം ആരോപിച്ച് ഇരുവര്‍ക്കെതിരെയും പരാതി നല്‍കിയത്.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 23 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 23 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More