ബൈഡന്‍ വിജയത്തിലേക്ക്; കള്ളവോട്ട് ആരോപിച്ച് ഡോണൾഡ് ട്രംപ് കോടതില്‍

അമേരിക്കയിൽ ജോ ബൈഡൻ വിജയത്തിലേക്കെന്ന് അന്തിമ ഫല സൂചനകള്‍. നിലവില്‍ 264 സീറ്റുകളില്‍ ബൈഡനും 214 സീറ്റുകളില്‍ ട്രംപുമാണ് മുന്നേറുന്നത്. 270 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. അരിസോണയിലും വിസ്കൊസിനിലും മിഷിഗണിലും ബൈഡന്‍ ട്രംപിനെ അട്ടിമറിച്ചു. പക്ഷേ ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപ് തൂത്തുവാരിയിട്ടുണ്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ട്രംപാണ് വിജയിച്ചത്.

ഔദ്യോഗികമായി ഫലം പുറത്തുവന്നില്ലെങ്കിലും അലാസ്ക സ്റ്റേറ്റും ട്രംപിനൊപ്പമാണെന്നാണു സൂചന. അങ്ങനെ വന്നാൽ ട്രംപിന് ആകെ 217 ഇലക്ടറൽ വോട്ടുകൾ ലഭിക്കും. എന്നാൽ ഇനി നിർണായകമാവുന്നത് 5 സ്റ്റേറ്റുകളാണ് – നെവാ‍ഡ, നോർത്ത് കാരലൈന, ജോർജിയ, പെൻസിൽവാനിയ. അതില്‍ മൂന്നിടങ്ങളിലും ട്രംപാണ് ലീഡ് ചെയ്യുന്നത്. എന്നാല്‍ 6 ഇലക്റ്ററല്‍ വോട്ടുകളുള്ള നെവാ‍ഡയില്‍ ബൈഡന്‍ ലീഡ് ചെയ്യുന്നുണ്ട്. അതില്‍ അദ്ദേഹം വിജയിച്ചാല്‍ 270 എന്ന മാന്ത്രിക സംഖ്യയില്‍ എത്താം.

അതേസമയം, കള്ളവോട്ട് ആരോപിച്ച് ഡോണൾഡ് ട്രംപ് കോടതിയെ സമീപിച്ചു. മിശിഗൺ കോടതിയിലും, സുപ്രിംകോടതിയിലുമാണ് ട്രംപ് അപ്പീൽ നൽകിയിരിക്കുന്നത്. പെൻസിൽവാനിയയിലെ വോട്ടെണ്ണലിൽ അട്ടിമറി നടന്നെന്നാണ് ട്രംപിന്‍റെ ആരോപണം. ഫലം പ്രതികൂലമായാല്‍ കോടതിയെ സമീപിക്കുമെന്ന് ട്രംപ്‌ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

Contact the author

International Desk

Recent Posts

International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More