കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഹരിയാനയിലെ കര്‍ഷകര്‍ ഇന്ന് ഹൈവൈ ഉപരോധിക്കും

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായുളള പ്രക്ഷോഭങ്ങള്‍ ശക്തമാക്കാനൊരുങ്ങി ഹരിയാന. ഹരിയാനയില്‍ നിന്നുളള കര്‍ഷക സംഘടനകള്‍  ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെ ദേശിയപാത ഉപരോധിച്ച് പ്രതിഷേധിക്കും.

ഹിസാര്‍, റോഹ്തക്, അംബാല ജില്ലകള്‍ കേന്ദ്രീകരിച്ചായിരിക്കും സമരം. ഡല്‍ഹി-അംബാല ദേശീയപാതയില്‍ കര്‍ഷകര്‍  സംഘടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ക്ക് സമരത്തിനായി പ്രത്യേകം സ്ഥലം അനുവധിക്കുമെന്നും പോലിസ് വ്യക്തമാക്കി. അതേസമയം ദേശീയപാത തടയരുതെന്നും കര്‍ഷകര്‍ക്ക് ധര്‍ണ്ണയിലിരിക്കാമെന്നും കോടതി ഉത്തരവ് നല്‍കി. ഗുര്‍ണാം സിംഗിന്റെ നേതൃത്വത്തില്‍ ഭാരതീയ കിസാന്‍ യൂണിയനും വികാസ് സിസാറിന്റെ നേതൃത്വത്തിലുളള സംഘര്‍ഷ് സമിതിയുമടക്കം നിരവധി സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഹരിയാനയില്‍ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ദിവസങ്ങളായി സമരങ്ങളും പ്രക്ഷോഭങ്ങളും  നടന്നുവരികയാണ്. നവംബര്‍ 26ന് ട്രാക്ടറുകളില്‍ ഡല്‍ഹിയിലേക്ക് പ്രതിഷേധയാത്ര സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഹരിയാനയിലെ കര്‍ഷക സംഘടനകള്‍.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് ഇന്ന് 90; ആശംസകളുമായി നേതാക്കള്‍

More
More
National Desk 18 hours ago
National

രാഹുലിനെ മാതൃകയാക്കൂ; പാര്‍ട്ടിക്കുവേണ്ടി നിസ്വാര്‍ത്ഥരായിരിക്കൂ- രാജസ്ഥാന്‍ നേതാക്കളോട് മാര്‍ഗരറ്റ് ആല്‍വ

More
More
National Desk 18 hours ago
National

ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

More
More
National Desk 20 hours ago
National

'ബിജെപിയെ പരാജയപ്പെടുത്താനായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം'- നിതീഷ് കുമാര്‍

More
More
National Desk 20 hours ago
National

'എം എല്‍ എമാര്‍ ദേഷ്യത്തിലാണ്, ഒന്നും എന്റെ നിയന്ത്രണത്തിലല്ല' - അശോക് ഗെഹ്ലോട്ട്

More
More
National Desk 1 day ago
National

ആര്‍ എസ് എസ് മേധാവി ബിൽക്കിസ് ബാനുവിന്‍റെയും മുഹമ്മദ് അഖ്‌ലാഖിന്റെയും വീടുകൾ സന്ദര്‍ശിക്കണം - കോണ്‍ഗ്രസ്

More
More