ബീഹാറിൽ നിതീഷ്-യോ​ഗി വാക്പോരാട്ടം കനക്കുന്നു

ബീഹാർ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിലുള്ള വാക്പോര് കനക്കുന്നു. കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് നടത്തിയ പരാമർശത്തിനെതിരെയാണ് നിതീഷ് കുമാർ ഇത്തവണ രംഗത്തെത്തിയത്. കടന്നുകയറ്റക്കാരെ പുറത്തേക്കെറിയുമെന്നായിരുന്നു പൗരത്വ ഭേദ​ഗതി നിയമവുമായി ബന്ധപ്പെട്ട് യോ​ഗിയുടെ പരാമർശം. 

ചിലർ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ദുഷ്പ്രചരണം നടത്തുന്നു എന്ന് നിതീഷ് പ്രതികരിച്ചു. ജനങ്ങളെ പുറത്താക്കാനുള്ള അധികാരം ഇവിടെ ആർക്കുമില്ലെന്നും  എല്ലാവരും ഇന്ത്യൻ പൗരന്മാരാണെന്നും നിതീഷ് വ്യക്തമായി. രാജ്യത്തിന്റെ സാഹോദര്യവും മതസൗഹാർദ്ദവും കാത്തുസൂക്ഷിക്കാനാണ് തന്റെ സർക്കാർ എന്നും ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കിഷൻഗഞ്ചിൽ നടന്ന  തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ജനങ്ങൾക്കിടയിൽ ജാതി-മത-ദേശ ഭിന്നത സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഇവർക്ക് വേറെ പണിയൊന്നുമില്ലെന്നും നിതീഷ് രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞദിവസം കത്തിഹാറില്‍ നടന്ന റാലിക്കിടെയാണ് യോഗി ആദിത്യനാഥ് വിവാദ പരാമർശം നടത്തിയത്. പൗരത്വ നിയമം പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തെ നുഴഞ്ഞുകയറ്റങ്ങൾക്ക് മോദി ഒരു പരിഹാരം കണ്ടെത്തിയിരിക്കുന്നു എന്നും രാജ്യത്തിന്റെ സുരക്ഷ ലംഘിക്കാന്‍ ശ്രമിക്കുന്ന ഏതൊരു നുഴഞ്ഞുകയറ്റക്കാരനെയും പുറത്താക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെന്നുമാണ് യോഗി പറഞ്ഞത്.

Contact the author

News Desk

Recent Posts

National Desk 5 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More
National Desk 1 day ago
National

'ഞങ്ങള്‍ക്കൊപ്പം ചേരൂ' ; ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ക്ഷണിച്ച് കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

ബിജെപിയെ ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയും- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 2 days ago
National

അരവിന്ദ് കെജ്‌റിവാളിന്റെ അറസ്റ്റ്: എഎപി ഇന്ന് മോദിയുടെ വസതി വളയും

More
More