വിരാട് കോഹ്ലിയ്ക്ക് മുപ്പത്തിരണ്ടാം പിറന്നാള്‍; പിറന്നാളാഘോഷം യുഎഇയില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഇന്ന് മുപ്പത്തിരണ്ടാം പിറന്നാള്‍. ഭാര്യ അനുഷ്ക ശര്‍മയ്ക്കും ആര്‍സിബി അംഗങ്ങള്‍ക്കുമൊപ്പം യുഎഇയിലാണ് കോഹ്ലി പിറന്നാള്‍ ആഘോഷിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ ക്രിക്കറ്റ്‌ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി. ലക്ഷ്മണ്‍ എന്നിവരുള്‍പ്പെടെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ കോഹ്ലിക്ക് പിറന്നാളാശംസ അറിയിച്ചത്. ഇന്ത്യന്‍ പ്രീമിയന്‍ ലീഗിന്റെ മത്സരങ്ങള്‍ക്കായാണ് വിരാട് യുഎഇയില്‍ എത്തിയത്. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരിന്‍റെ ക്യാപ്റ്റനാണ് വിരാട്.

1988 നവംബര്‍ 5 നു പ്രേം കോഹ്ലിയുടെയും സരോജ് കോഹ്ലിയുടെയും മകനായി ജനിച്ച വിരാട് കോഹ്ലി പത്തൊമ്പതാമത്തെ വയസിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ശ്രീലങ്കയ്‌ക്കെതിരെ കളിച്ചു തുടങ്ങിയ വിരാട് ലോകം കണ്ട ഏറ്റവും നല്ല ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ്.  വിരാട് നയിക്കുന്ന ആര്‍സിബിയെ സംബന്ധിച്ചിടത്തോളം നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ടീം പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഐപിഎല്‍ വിരാട് കോഹ്ലിയ്ക്ക് നിര്‍ണായകമാണ്. ഈ സീസണിലെ ആര്‍സിബിയുടെ വിജയങ്ങളില്‍ കോഹ്ലി വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

14 മാച്ചുകളിലായി 460 റണ്‍സാണ് വിരാട് ഇതുവരെ നേടിയത്. പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന കളിക്കാരില്‍ ഒരാള്‍ കൂടിയാണ് വിരാട് കോഹ്ലി.  ഏകദിനങ്ങളില്‍ പതിനൊന്നായിരം റണ്‍സ് നേടിയിട്ടുണ്ട്.

Contact the author

News Desk

Recent Posts

Web Desk 1 day ago
National

വ്യോമസേനയുടെ നിശ്ചലദൃശ്യത്തില്‍ വനിതാ പൈലറ്റ് ശിവാംഗി സിംഗും

More
More
National Desk 2 days ago
National

ചുംബന വിവാദം; 15 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തയായി നടി ശില്പാ ഷെട്ടി

More
More
National Desk 2 days ago
National

ഹിന്ദി ഭാഷയോടല്ല, അത് അടിച്ചേല്‍പ്പിക്കുന്നതിനോടാണ് വിയോജിപ്പ്‌ - എം കെ സ്റ്റാലിന്‍

More
More
Web Desk 2 days ago
National

കേന്ദ്രം നിരസിച്ച റിപബ്ലിക് പ്ലോട്ടുകള്‍ സംസ്ഥാനത്ത് പ്രദര്‍ശിപ്പിച്ച് തമിഴ്‌നാട്

More
More
Web Desk 2 days ago
National

ആനന്ദ് മഹീന്ദ്ര വാക്കുപാലിച്ചു; പാഴ് വസ്തുക്കള്‍ക്കൊണ്ട് ജീപ്പുണ്ടാക്കിയ ആള്‍ക്ക് ബൊലേറോ കൈമാറി

More
More
National Desk 2 days ago
National

യോഗിക്കെതിരെ ഗോരഖ്പൂരിൽ മത്സരിക്കാന്‍ തയ്യാറാണ് - കഫീല്‍ ഖാന്‍

More
More