കല്ലുവെച്ച നുണ!- ട്രംപിന്റെ പൊതുപരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തിവെച്ച് മാധ്യമങ്ങള്‍

നിരന്തരം നുണ പറയുന്നു എന്നാരോപിച്ച് ട്രംപിന്റെ വാർത്ത സമ്മേളനം പ്രക്ഷേപണം ചെയ്യുന്നത് അമേരിക്കൻ മാധ്യമങ്ങൾ നിർത്തിവെച്ചു. തെരഞ്ഞെടുപ്പിൽ ഏതാണ്ട് പരാജയം മണക്കുന്ന ട്രംപ്, ഫലം അംഗീകരിക്കില്ലെന്നാണ് പറയുന്നത്. ജനകീയ വോട്ടുകൾ എണ്ണിക്കഴിഞ്ഞുവെന്നും അതിൽ താനാണ് വിജയ് എന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങൾ ട്രംപ് ഉന്നയിച്ചിരുന്നു. വോട്ടുകൾ പൂർണ്ണമായും എണ്ണി കഴിയുന്നതിനു മുൻപ് ട്രംപ് നടത്തുന്ന ഇത്തരം പ്രസ്താവനകൾ ജനാധിപത്യ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പല മാധ്യമങ്ങളും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ സംപ്രേക്ഷണം ചെയ്യാതിരുന്നത്.  തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന പ്രസിഡന്റിന്റെ വ്യാജ ആരോപണത്തിൽ അപലപിക്കുന്നുവെന്ന് സിഎൻഎൻ വക്താവ് ജേക്ക് ടാപ്പർ പറഞ്ഞു. ഈ വിഷയത്തിൽ ട്രംപ് കല്ലുവച്ച നുണകളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അമേരിക്കൻ പ്രസിഡണ്ടിന്റെ തെറ്റുകൾ തിരുത്തുക എന്ന ദൗത്യമാണ് മാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നതെന്ന് എംഎസ്എൻബിസി അവതാരകൻ ബ്രയാൻ വില്യംസ് പറഞ്ഞു. എൻബിസി, എബിസി ന്യൂസ് എന്നീ ചാനലുകളും ട്രംപിന്റെ പ്രസംഗങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തിവെച്ചിട്ടുണ്ട്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More