ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മന്ത്രി ജലീലിന് കസ്റ്റംസ് നോട്ടീസ്; സ്വാഗതം ചെയ്ത് ജലീല്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് വീണ്ടും നോട്ടീസ് നല്‍കി. ഖുര്‍ആന്‍ വിതരണം ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കസ്റ്റംസിന്റെ കൊച്ചിയിലെ ആസ്ഥാനത്ത് ഹാജരാകാനാണ് മന്ത്രിക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. നേരത്തെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എന്‍ ഐ എ തുടങ്ങിയ ഏജന്‍സികള്‍ മന്ത്രി ജലീലിനെ ചോദ്യം ചെയ്തിരുന്നു.

നയതന്ത്ര ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ 5000 ത്തോളം കിലോഗ്രാം വരുന്ന മതഗ്രന്ഥം പുറത്തു വിതരണം ചെയ്യാന്‍ സഹായിച്ച നടപടിയില്‍ മന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രോട്ടോക്കോള്‍ ലംഘ്നമുണ്ടായി എന്ന തരത്തില്‍ കണ്ടെത്തലുണ്ടായിരുന്നു. എന്നാല്‍ പ്രോട്ടോക്കോള്‍ വിഷയം കസ്റ്റംസ് ചോദ്യം ചെയ്യലില്‍ എത്രത്തോളം പ്രസക്തമാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം ഖുര്‍ആന്‍ വിതരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സത്യാവസ്ഥ ബോധിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമായാണ് താന്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനെ കാണുന്നത് എന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More