സ്വര്‍ണ്ണക്കടത്ത് പ്രധാനവിഷയം, ഘടക കക്ഷികളുടെ അപ്രമാദിത്വം അംഗീകരിക്കില്ല - കെപിപിസി യോഗം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ ശ്രദ്ധയൂന്നി പ്രചാരണം ശക്തമാക്കാന്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം തീരുമാനിച്ചു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രധാന പ്രചാരണ വിഷയമാക്കും. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ വിരുദ്ധ വിഷയങ്ങളും അഴിമതിയും പ്രധാന ചര്ച്ചയാക്കണമെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ ധാരണയായി.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഘടക കക്ഷികളുടെ അപ്രമാദിത്വം അംഗീകരിക്കരുതെന്നും സീറ്റ് വിഭജന കാര്യത്തില്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കരുത് എന്നും ധാരണയായി. പുതിയ ഘടക കക്ഷികളെ മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പിന് മുന്പ് ഒരു ധാരണയില്‍ എത്താനാകില്ല എന്നാണു സമിതിയുടെ വിലയിരുത്തല്‍.

കേരള കോണ്ഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സീറ്റുകളും അവര്‍ക്ക് തന്നെ നല്‍കണം. എന്നാല്‍ മാണി വിഭാഗം കൂടിയുണ്ടായിരുന്നപ്പോള്‍ കേരളാ കോണ്ഗ്രസ് (എം) മത്സരിച്ച എല്ലാ സീറ്റുകളും തങ്ങള്‍ക്ക് ലഭിയ്ക്കണമെന്ന പി. ജെ. ജോസഫിന്റെ അവകാശ വാദം അംഗീകരിക്കേണ്ടതില്ല എന്നാണു തീരുമാനം. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ "സംശുദ്ധ ഭരണം" എന്ന മുദ്രാവാക്യമുയര്‍ത്തി നേരിടണം എന്നും തീരുമാനമായി. 

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രസ്ഥാനമായ വെല്‍ഫയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ഉണ്ടാക്കിയ ധാരണക്കെതിരെ എല്‍ ഡി എഫ് നടത്തിയ പ്രചാരണങ്ങളെ ചെറുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം വിലയിരുത്തി.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More