ലൈഫ് രേഖകൾ പരിശോധിക്കാൻ അധികാരമുണ്ടെന്ന് ഇഡി

ലൈഫ് പദ്ധതിയുടെ രേഖകൾ വിളിച്ചുവരുത്താനും പരിശോധിക്കാനും നിയമപരമായ അധികാരമുണ്ടെന്ന് എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ്. ലൈഫ് പദ്ധതിയുടെ മുഴുവൻ രേഖകളും ആവശ്യപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക്  നോട്ടീസിന് മറുപടി നൽകുമെന്നും ഇഡി വ്യക്തമാക്കി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതികൾ വൻതോതിൽ സാമ്പത്തിക ഇടപാട് നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. പദ്ധതി സംബന്ധി നിർണായക വിവരങ്ങൾ ശിവശങ്കരൻ സ്വപ്നക്ക് കൈമാറിയിട്ടുണ്ട് ലൈഫ് പദ്ധതിയെ തകർക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നതെന്നത് ദുർവ്യാഖ്യാനമാണെന്നും ഇഡി വ്യക്തമാക്കി.  

 ജെയിംസ് മാത്യു എംഎൽഎ നൽകിയ അവകാശലംഘന നോട്ടീസിലാണ് നിയമസഭാ എത്തിക്സ് കമ്മിറ്റി എൻഫോഴ്സ്മെന്റിന് നോട്ടീസ് അയച്ചത് നടപടി. ഇഡിയുടെ അസി. ഡയറക്ടർ പി രാധാകൃഷ്ണനാണ് എത്തിക്സ് കമ്മറ്റി നോട്ടീസ് നൽകിയത്. ലൈഫ് പദ്ധതിയുടെ രേഖകൾ ആവശ്യപ്പെട്ടതിൽ നോട്ടീസിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ദിവസത്തിനകം നോട്ടീസ് നൽകണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ എഡിയെ കമ്മിറ്റിക്ക് മുമ്പാകെ വിളിച്ചു വരുത്തും. ഇഡിയുടെ ഇടപെടൽ മൂലം ലൈഫ് പദ്ധതി സ്തംഭനത്തിലാണെന്ന് പരാതിയിൽ പറയുന്നു. 

സർക്കാർ പദ്ധതിയായ ലൈഫിലെ ഇഡിയുടെ ഇടപെടൽ മൂലം 10 ലക്ഷത്തോളം  പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നമാണ് ഇല്ലാതാകുന്നതെന്ന് ജെയിംസ് മാത്യു എംഎൽഎ പറഞ്ഞു. നിയമസഭാ ചരിത്രത്തിൽ ആദ്യമായാണ് കേന്ദ്ര അന്വേഷണ ഏജൻസിയോട് എത്തിക്സ് കമ്മിറ്റി വിശദീകരണം ആവശ്യപ്പെടുന്നത്.

Contact the author

Web desk

Recent Posts

Web Desk 23 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 4 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More