ദീപാവലിക്ക് ശേഷം സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ

മുംബൈ: ദീപാവലിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ. ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് അധ്യയനം പുനരാരംഭിക്കുക. ആരാധനാലയങ്ങളും ദീപാവലിക്ക് ശേഷം തുറന്നേക്കും.

ക്ലാസ്സുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിവിധ വകുപ്പ് മേധാവികളുമായി ചർച്ച നടത്തി. കൊവിഡ്  മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ ക്ലാസുകൾ പുനരാരംഭിക്കാവു എന്ന് യോഗം അറിയിച്ചു. ആർ ടി പി സി ആർ ടെസ്റ്റുകൾ നടത്തി നെഗറ്റീവ് റിസൾട്ട് ലഭിച്ച അധ്യാപകർ മാത്രമേ ക്ലാസ്സ് എടുക്കാൻ പാടുള്ളൂ എന്നും തീരുമാനമായി. തെർമൽ സ്കാനിങ്ങിനു ശേഷം മാത്രമേ വിദ്യാർഥികളെ ക്ലാസിനകത്തേക്ക് കയറ്റുകയുള്ളൂ. രക്ഷിതാക്കളുടെ അനുവാദം വേണമെന്നും ഭക്ഷണസാധനങ്ങൾ ക്ലാസിലേക്ക് അനുവദിക്കില്ലെന്നുംഅധികൃതർ വ്യക്തമാക്കി.

നാലു മണിക്കൂറിൽ കൂടുതൽ ക്ലാസുകൾ അനുവദിക്കില്ല. ഒരു ബെഞ്ചിൽ ഒരു വിദ്യാർത്ഥിയെ മാത്രമാണ് ഇരിക്കാൻ അനുവദിക്കുക. എന്നാൽ, സ്കൂളുകൾ തുറക്കാൻ അധ്യാപകരെയും വിദ്യാർഥികളെയും നിർബന്ധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. നവംബർ 23 നാണ് ആരാധനാലയങ്ങൾ തുറക്കാൻ പദ്ധതിയിടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 23 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More