മുന്‍ എംഎല്‍എ എം നാരായണന്‍ കൊവിഡ്‌ ബാധിച്ച് മരിച്ചു

കൊച്ചി: സിപിഎം നേതാവും മുന്‍ എംഎല്‍എ യുമായ എം നാരായണന്‍ അന്തരിച്ചു. കൊവിഡ്‌ ബാധിച്ച് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഈ മാസം 6 ന് രാത്രിയോടെയാണ് നില വഷളായതിനെ തുടര്‍ന്ന് എം നാരായണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നാണ് കൊച്ചിയിലേക്ക് കൊണ്ടുവന്നത്. ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. 

പാലാക്കാട് ജില്ലയിലെ കുഴല്‍മന്ദം മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ പാലക്കാട് കോ ഓപറേറ്റിവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനാണ്. 

എം നാരായണന്റെ നിര്യാണത്തില്‍ സാംസ്കാരിക മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. പ്രവര്‍ത്തിച്ച എല്ലാ രംഗത്തും മികച്ച സേവനം നടത്തിയ നേതാവാണ്‌ എം നാരായാണന്‍ എന്ന് മന്ത്രി ബാലന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 1 day ago
Keralam

കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹം- മുഖ്യമന്ത്രി പിണറായി വിജയന്‍

More
More
Web Desk 2 days ago
Keralam

കളമശേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

More
More
Web Desk 3 days ago
Keralam

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

More
More
Web Desk 4 days ago
Keralam

കണ്ണൂര്‍ വിസിയുടെ ചുമതല പ്രൊ. ബിജോയ് നന്ദന്; ഗോപിനാഥ് രവീന്ദ്രന്‍ ഡല്‍ഹിയിലേക്ക് മടങ്ങും

More
More
Web Desk 5 days ago
Keralam

'ചാവക്കാട്ടെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നതല്ല, അഴിച്ചുമാറ്റിയത്- മന്ത്രി മുഹമ്മദ് റിയാസ്‌

More
More