തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 24 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 1962 ആയി.
തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ദാസന് (62), ആഴൂര്‍ സ്വദേശിനി ചന്ദ്രിക (68), കൊല്ലം ആയൂര്‍ സ്വദേശി ഷംസുദീന്‍ (70), ആലപ്പുഴ കൃഷ്ണപുരം സ്വദേശി ഗംഗാധരന് (86), കടക്കറപ്പള്ളി സ്വദേശിനി സുശീലാമ്മ (72), മാവേലിക്കര സ്വദേശിനി കുഞ്ഞികുട്ടി (76), എറണാകുളം മൂവാറ്റുപുഴ സ്വദേശി മുരളി (66), തൃശൂര്‍ കേച്ചേരി സ്വദേശി ജമീല്‍ (63), മഴുവാഞ്ചേരി സ്വദേശി കുട്ടപ്പന് (80), പൂങ്കുന്നം സ്വദേശി ഗോപാലകൃഷ്ണന് (74), പറളം സ്വദേശിനി മാധവി (85), ഇരിങ്ങാലക്കുട സ്വദേശി പീറ്റര്‍ (83), കോടന്നൂര്‍ സ്വദേശി കുമാരന് (71), കടപ്പുറം സ്വദേശി ഖാലീദ് (65), വെള്ളറ്റനൂര് സ്വദേശി ശങ്കരന് (88), വെള്ളാറ്റഞ്ഞൂര്‍ സ്വദേശിനി അമ്മിണി (77), കുന്നമംഗലം സ്വദേശി സുഗതന് (78), മലപ്പുറം എറാമംഗലം സ്വദേശി കുഞ്ഞുമോന് (69), ഓത്തായി സ്വദേശി മുഹമ്മദ് ഇസിന് (3.5 മാസം), എടക്കര സ്വദേശി കുഞ്ഞുമുഹമ്മദ് (64), വയനാട് പൊഴുതന സ്വദേശി അയ്യമ്മദ് (57), കണ്ണൂര്‍ പാനൂര്‍ സ്വദേശി കുഞ്ഞിരാമന് (67), പേരാവൂര്‍ സ്വദേശിനി റോസമ്മ (94), കുറുവ സ്വദേശി കെ.പി. അബൂബക്കര്‍ (63) എന്നിവരാണ് മരണമടഞ്ഞത്.
ഞായറാഴ്ച കൊവിഡ് ബാധിച്ചവരില്‍ 105 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4699 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 585 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 471, തൃശൂര്‍ 621, കോഴിക്കോട് 554, മലപ്പുറം 489, കൊല്ലം 482, ആലപ്പുഴ 444, തിരുവനന്തപുരം 333, കോട്ടയം 402, കണ്ണൂര്‍ 238, പാലക്കാട് 183, ഇടുക്കി 146, കാസര്‍ഗോഡ് 157, പത്തനംതിട്ട 87, വയനാട് 92 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,684 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,94,358 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,326 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2219 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.