മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.മോയിന്‍കുട്ടി (77) അന്തരിച്ചു. 1996-ല്‍ കൊടുവള്ളിയില്‍ നിന്നും 2001-ലും 2011-ലും തിരുവമ്പാടിയില്‍ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
ആറുമാസമായി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ വീട്ടിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് ഉച്ചക്ക് ഒരുമണിക്ക് അണ്ടോണ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
പരേതരായ അഹമ്മദ്കുട്ടി ഹാജിയുടേയും കുഞ്ഞി ഉമ്മച്ചയുടേയും മകനായി 1943 ആഗസ്റ്റ് അഞ്ചിനാണ് ജനനം. ഭാര്യ: ഖദീജ. മക്കള്‍: അന്‍സാര്‍ എം അഹമ്മദ്, ഹസീന, മുബീന.