നോട്ട് നിരോധനത്തെ അപലപിച്ച് കോണ്‍ഗ്രസ്സ്

നോട്ട് നിരോധനത്തെ അപലപിച്ച് കോണ്‍ഗ്രസ്സ്. ഇന്ത്യയുടെ സ്വകാര്യ മേഖലയെയും ചെറുകിട വ്യവസായങ്ങളെയും നശിപ്പിക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗൂഢാലോചനയായിരുന്നു നോട്ട് നിരോധനം എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 2016 നവംബര്‍ 8 നാണ് നരേന്ദ്രമോദി സര്‍ക്കാര്‍  ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിച്ചുകൊണ്ടുളള ഉത്തരവിറക്കിയത്. നോട്ട് പിന്‍വലിക്കലുണ്ടാക്കിയ ബുദ്ധിമുട്ടുകളെ ഓര്‍മിപ്പിച്ചുകൊണ്ട് ആയിരക്കണക്കിനു വീഡിയോകളും സന്ദേശങ്ങളുമാണ് പാര്‍ട്ടി പോസ്റ്റ് ചെയ്തത്. നിരവധി സ്ഥലങ്ങളില്‍ പ്രകടനങ്ങളും ഓണ്‍ലൈന്‍ കാമ്പയിനും നടത്തുകയും ചെയ്തു.

മൂന്നോ നാലോ വന്‍കിട വ്യവസായികളെ സഹായിക്കാന്‍ വേണ്ടി സാധാരണക്കാരനെ തകര്‍ത്തുകൊണ്ടുളള ജിഎസ്ടി നടപ്പാക്കലും പുതിയ കാര്‍ഷിക നിയമങ്ങളും സമ്പദ് വ്യവസ്ഥയ്‌ക്കെതിരായ ആസൂത്രിത ആക്രമണമാണെന്നും ഇതിനെ അബദ്ധമായി വിലയിരുത്തരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് നോട്ട് നിരോധനം തെറ്റായ തീരുമാനമാണെന്ന് അംഗീകരിക്കണമെന്നും പ്രധാനമന്ത്രി രാജ്യത്തോട് ക്ഷമാപണം നടത്തണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

നോട്ട് പിന്‍വലിക്കല്‍ ചെറുകിട വ്യാപാരികളെയും ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന സാധാരണക്കാരെയും വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു. കളളപ്പണത്തെയും അഴിമതിയെയും പ്രതിരോധിക്കുക, വ്യാജ കറന്‍സി ഇല്ലാതാക്കുക, സമ്പദ് വ്യവസ്ഥ ഡിജിറ്റലാക്കുക, മാവോയിസം, തീവ്രവാദം,വികടനവാദം എന്നിവ കൈകാര്യം ചെയ്യുക തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇവയൊന്നും നടന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പ്രസ്താവിച്ചു.

Contact the author

National Desk

Recent Posts

National Desk 14 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 15 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 17 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 17 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 20 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More