ചൈനയുടെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ച് ബ്രസീല്‍

ബ്രസീലില്‍ ചൈനയുടെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു. ഗുരുതരമായ പ്രതികൂല ഫലങ്ങളെതുടര്‍ന്നാണ് നടപടി. ഏഷ്യന്‍ രാജ്യങ്ങളില്‍ വച്ച് അതിവേഗം വികസിപ്പിച്ചെടുത്ത വാക്‌സിനുകളിലൊന്നിന് ഇതാദ്യമായാണ് ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വരുന്നത്. കൊറോണവാക് എന്ന പേരില്‍ സിനോവാക് ബയോടെക് ലിമിറ്റഡിന്റെ വാക്‌സിനാണ് ബ്രസീലില്‍ പരീക്ഷിച്ചത്. പരീക്ഷണത്തിനിടയില്‍ മരണം, പെട്ടന്നുളള മരണസാധ്യത തുടങ്ങി ഗുരുതരമായ പ്രതികൂല ഫലങ്ങളാണ് ഉണ്ടായത്.

വലിയതോതിലുളള മരുന്ന് പരീക്ഷണങ്ങള്‍ക്കിടയില്‍ ഇത്തരം പ്രതികൂല ഫലങ്ങള്‍ അസാധാരണമല്ല, അസ്ട്രസെനെക്കാ പിഎല്‍സി,  ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ കമ്പനികള്‍ പ്രതികൂല ഫലങ്ങള്‍ വന്നതിനാല്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ചൈന ഇതിനകം കൊറോണവാക് ഉള്‍പ്പെടെയുളള വാക്‌സിനുകള്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് നല്‍കിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം ചൈനയുടെ ശാസ്ത്ര മന്ത്രാലയം തങ്ങളുടെ കമ്പനികള്‍ അറുപതിനായിരത്തോളം പേരില്‍ വാക്‌സിന്‍ പരീക്ഷിച്ചിരുന്നു പ്രതികൂലമായ സംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നും ചൈനീസ് ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി.

വൈറസിനെതിരെ ഫലപ്രദമായ രോഗപ്രതിരോധം സൃഷ്ടിക്കുന്നതിനായുളള പരീക്ഷണത്തില്‍ ചൈനീസ് വാക്‌സിന്‍ ഡവലപ്പര്‍മാര്‍ ആഗോളതരത്തില്‍ മുന്‍പന്തിയിലാണ്. സാധാരണഗതിയില്‍ വര്‍ഷങ്ങളെടുക്കുന്ന വാക്‌സിന്‍ വികസന പ്രക്രിയകള്‍ ഇപ്പോള്‍ മാസങ്ങളിലേക്ക് ചുരുക്കിയിരിക്കുന്നു. അമ്പത് ദശലക്ഷത്തിലധികം വരുന്ന രോഗബാധിതരുളള മഹാമാരിക്ക് പരിഹാരം കാണാന്‍ രാഷ്ട്രീയപ്രവര്‍ത്തകരുടെയും പിന്തുണയുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More