സിബിഐ അന്വേഷണത്തിനുള്ള അനുമതി പ‍ഞ്ചാബും പിൻവലിച്ചു

സിബിഐക്ക് മൂക്ക് കയറിട്ട് പഞ്ചാബ് സർക്കാറും. സംസ്ഥാനത്ത് കേസുകൾ നേരിട്ട് ഏറ്റെടുക്കാനുള്ള പൊതു അനുമതി അമരീന്ദർ സിം​ഗ് സര്‍ക്കാര്‍ പിൻവലിച്ചു. ‍‍ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് സെക്ഷൻ ആറ്  പ്രകാരം സംസ്ഥാനത്ത് കേസുകൾ ഏറ്റെടുക്കാൻ അനുമതി ആവശ്യമാണെന്ന് കാണിച്ച് പഞ്ചാബ് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. 

കേരളം രാജസ്ഥാൻ മഹാരാഷ്ട്ര ജാർഖണ്ഡ് ചത്തീസ്​​ഗഡ് സംസ്ഥാനങ്ങൾ നേരത്തെ സിബിഐ അന്വേഷണത്തിനുള്ള പൊതു അനുമതി പിൻവലിച്ചിരുന്നു. കേരളത്തിൽ ഒരു മാസം മുമ്പാണ് സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.‌ സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ പ്രവര്‍ത്തനത്തിൽ പക്ഷപാതിത്തമുണ്ടെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഉള്ള ആരോപണങ്ങൾ ഉയർന്നതിന്  പിന്നാലെയായിരുന്നു  നടപടി. 

അർണബ് ​ഗോസാമിയുടെ ചാനൽ പ്രതിസ്ഥാനത്തുള്ള ടിആർപി റേറ്റിം​ഗ് കേസ് പിടിച്ചെടുക്കാനുള്ള  നടപടിക്ക് പിന്നാലെയാണ് സിബിക്കെതിരെ മഹാരാഷ്ട്രിയിലെ ഉദ്ദവ് താക്കറെ സർക്കാർ രം​ഗത്തെത്തിയത്.

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 8 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More