'അങ്ങാടി' 40 വർഷത്തിനു ശേഷം വീണ്ടും പ്രേക്ഷകരിലേക്ക്

ഐ.വി. ശശി സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ വീണ്ടും പ്രേക്ഷകരിലേക്ക്. എസ് ക്യൂബ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ നവംബര്‍ 16 നാണ് സിനിമ വീണ്ടും പുറത്തിറക്കുന്നത്. രണ്ടാം റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്‌ലറും എസ് ക്യൂബ് ഫിലിംസ് പുറത്ത് വിട്ടിട്ടുണ്ട്. 

'വാട്ട് ഡിഡ് യു സേ? ബെഗ്ഗേഴ്സ്? മെയ്ബി വി ആർ പുവർ, കൂലീസ്, ട്രോളി പുള്ളേഴ്സ്. ബട്ട് വി ആർ നോട്ട് ബെഗ്ഗേഴ്സ്!' എന്ന ജയന്‍ പറയുന്ന ഡയലോഗ് ഇപ്പോഴും ആഘോഷിക്കപ്പെടാറുണ്ട്. ടി.ദാമോദരൻ തിരക്കഥയെഴുതിയ അങ്ങാടിയിൽ സീമയും സുകുമാരനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

"അങ്ങാടി. കാലത്തിന്റെ കരങ്ങൾക്ക് മങ്ങലേല്പിക്കാൻ കഴിയാത്ത ദൃശ്യ കലാവിസ്മയം. നാലു പതിറ്റാണ്ടുകൾക്കു മുമ്പ് കാല യവനികക്കുള്ളിൽ മറഞ്ഞ 'ജയൻ' എന്ന അതുല്യ പ്രതിഭയുടെ അഭിനയപാടവത്തിന്റെ സാക്ഷ്യപത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി വി ഗംഗാധരൻ നിർമ്മിച്ച അങ്ങാടി 'എസ് ക്യുബ് ഫിലിംസ്' യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിൽ പുനരാവിഷ്ക്കരിക്കുന്നു, നവംബർ 16 മുതൽ..." എസ് ക്യൂബ് ഫിലിംസ് പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Contact the author

Web Desk

Recent Posts

National Desk 5 days ago
Cinema

ജെല്ലിക്കെട്ട് ഓസ്കാറിലേക്ക്

More
More
Cinema

ദുല്‍ഖറിന്റെ കുറുപ്പ് തീയറ്ററിലേയ്ക്കില്ല, റെക്കോർഡ് തുകക്ക് ഒടിടി റിലീസിന്

More
More
News Desk 3 weeks ago
Cinema

2019-ലെ ജെ. സി. ഡാനിയല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്

More
More
Cinema

'ഹലാല്‍' സിനിമയും ജമാഅത്തുകാരുടെ ഒളിച്ചുകടത്തലും - അനീഷ്‌ ഷംസുദ്ദീന്‍

More
More
P. K. Pokker 1 month ago
Cinema

ഹലാലും സിനിമയും പിന്നെ പ്രണയവും - പ്രൊഫ. പി. കെ. പോക്കര്‍

More
More
Damodar Prasad 1 month ago
Cinema

സിനിമ എന്ന ഹലാക്ക് - ദാമോദര്‍ പ്രസാദ്

More
More