ബീഹാറില്‍ വീണ്ടും എന്‍ഡിഎ, നിക്ഷേപകര്‍ ഹാപ്പി; ഓഹരിവിപണിയില്‍ മുന്നേറ്റം തുടരുന്നു

മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായി എട്ടാമത്തെ ദിവസവും നേട്ടം തുടരുന്നു. ബിഹാറിൽ എൻഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തിയതാണ് വിപണിയില്‍ ഇന്നും നേട്ടമുണ്ടാകാന്‍ കാരണം. സെന്‍സെക്‌സ് 344 പോയന്റ് ഉയര്‍ന്ന് 43,621ലും നിഫ്റ്റി 104 പോയന്റ് നേട്ടത്തില്‍ 12,735ലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസം എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയവയുടെ നേതൃത്വത്തിൽ ബാങ്കുകൾ നല്ല മുന്നേറ്റം കാഴ്ചവെച്ചിരുന്നു. ഗെയില്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, സിപ്ല, ബജാജ് ഫിനാന്‍സ്, ഐടിസി, എച്ച്ഡിഎഫ്‌സി, എന്‍ടിപിസി തുടങ്ങിയ ഓഹരികളാണ് ഇന്ന് നേട്ടത്തോടെ ആരംഭിച്ചത്.

ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ ട്രയല്‍ ഡാറ്റകളും ആഗോള വിപണിയില്‍ നിന്നുള്ള സൂചനകളും സെന്‍സെക്‌സിനെ എക്കാലത്തേയും വലിയ നേട്ടത്തിലെത്താന്‍ സഹായിച്ചിരുന്നു. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായേക്കുമെന്ന് ഏതാണ്ട് ഉറപ്പായതും വിപണിയില്‍ പോസിറ്റീവ് ആയ ചലനത്തിന് കാരണമായി. ജപ്പാൻ, ഹോങ്കോങ്, ചൈന തുടങ്ങി പ്രധാന ഏഷ്യൻ വിപണികളിലെല്ലാം ഈ ആവേശം പ്രതിഫലിച്ചു. യുഎസ് ഡോളർ നേരിയ തോതിൽ ഇടിവ് കാണിക്കുന്നുണ്ട്. ഇത് ഇന്ത്യ പോലെയുള്ള എമേർജിങ് വിപണികൾക്ക് ഗുണകരമാണ്.

Contact the author

Business Desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 2 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 3 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More