ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഓൺലൈൻ വാർത്താ പോർട്ടലുകളെയും നെറ്റ്ഫ്ലിക്സ് പോലുള്ള ഓണ്‍ലൈന്‍ വിനോദ കമ്പനികളേയും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിൽ, ഡിജിറ്റൽ ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന നിയമമോ സ്വയംഭരണ സ്ഥാപനമോ ഇന്ത്യയിലില്ല. അച്ചടി മാധ്യമങ്ങളെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും, വാർത്താ ചാനലുകളെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനുമാണ് (എൻ‌ബി‌എ) നിയന്ത്രിക്കുന്നത്. 

അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ പരസ്യങ്ങളെയും, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) സിനിമകളെയും നിയന്ത്രിക്കുന്നുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകളേയും അതുപോയൊരു സ്വയംഭരണ സമിതി നിയന്ത്രിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ മാസം സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനും, മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യക്കും നോട്ടീസ് നല്‍കിയിരുന്നു.

ന്യൂസ് പോർട്ടലുകളും സ്ട്രീമിംഗ് സേവനങ്ങളായ ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നിവയുമെല്ലാം ഒടിടി പ്ലാറ്റ്ഫോമിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More
National Desk 2 days ago
National

ബിജെപിക്കാര്‍ ആദ്യം സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പഠിക്കട്ടെ - ഖാര്‍ഗെ

More
More
National Desk 3 days ago
National

വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ബിജെപിയുടെ 10 വര്‍ഷത്തെ സംഭാവന- പി ചിദംബരം

More
More