നടൻ അർജുൻ രാംപാലിനെ എൻസിബി ചോദ്യം ചെയ്യുന്നു

മയക്കുമരുന്ന്  കേസിൽ ബന്ധപ്പെട്ട് ബോളിവുഡ് നടൻ അർജുൻ രാംപാലിനെ മുംബൈയിൽ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ  തിങ്കളാഴ്ച എൻസിബി രാംപാലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. രാംപാലിന്റെ കാമുകി ഗബ്രിയേല ഡീമെട്രിയേഡിനോടും ഹാജരാകാൻ എൻസിബി ആവശ്യപ്പെട്ടിട്ടുണ്ട്.

മയക്കുമരുന്ന് കേസിൽ അറിസ്റ്റിലായ ചലച്ചിത്ര നിർമ്മാതാവ് ഫിറോസ് നാദിയദ്വാലയുടെ ഭാര്യ ഷബാന സയീദിനെ ചോദ്യം ചെയ്തതിൽ നിന്ന ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്  രാംപാലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്.  ജുഹുവിലെ നാദിയദ്വാലയുടെ വസതിയിൽ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇതിനെ തുടർന്നായിരുന്നു അറസ്റ്റ്. 47 കാരനായ രാംപാലിന്റെ ഡ്രൈവറെ എൻ‌സി‌ബി നേരത്തെ ചോദ്യം ചെയ്തിരുന്നു.

അതേസമയം, ഹിന്ദി ചലച്ചിത്രമേഖല മുഴുവൻ മോശമാണെന്ന് കരുതുന്നില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു  കുറ്റവാളികൾക്കെതിരെ സർക്കാർ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ സർക്കാർ നടപടിയെടുക്കും.   എന്നാൽ ആരെങ്കിലും ബോളിവുഡിനെ അപകീർത്തിപ്പെടുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Contact the author

Web Desk

Recent Posts

Web desk 17 hours ago
Keralam

അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

More
More
Web Desk 18 hours ago
Keralam

സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

More
More
Web Desk 22 hours ago
Keralam

കേരളം ചോദിച്ചു വാങ്ങിയ ദുരന്തമാണ് പിണറായി വിജയന്റെ ഭരണം - കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന ബാലിശം- സഭാ മുഖപത്രം സത്യാദീപം

More
More
Web Desk 1 day ago
Keralam

ഇന്നസെന്റ്‌ അതീവ ഗുരുതരാവസ്ഥയില്‍

More
More
Web Desk 1 day ago
Keralam

കള്ളക്കഥ മെനഞ്ഞ് ഭിന്നിപ്പിക്കാൻ സുരേന്ദ്രനാവില്ല - കെ ടി ജലീല്‍

More
More