കേന്ദ്രം പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കൊവിഡ് കാലത്ത് ഇത്  മൂന്നാംതവണയാണ് കേന്ദ്രസർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നത്. സമ്പത്ത് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് ധനമന്ത്രി പ്രഖ്യാപനത്തിനിടെ പറഞ്ഞത്.

ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജന എന്ന പേരിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പുതിയ പദ്ധതി സർക്കാർ മുന്നോട്ടു വച്ചിട്ടുണ്ട്. 10,000 കോടി രൂപയാണ് ഇത്തവണ തൊഴിലുറപ്പു പദ്ധതിക്കായി സർക്കാർ നീക്കിവെച്ചത്. 15,000 രൂപയില്‍ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും. നഷ്ടത്തിലായ സംരംഭകർക്ക് അധിക വായ്പ പദ്ധതിയും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷികമേഖലയ്ക്ക് 65,000 കോടി രൂപയുടെ വളം സബ്‌സിഡി പദ്ധതികളും പ്രഖ്യാപിച്ചു.

മൊത്തം 12 പദ്ധതികളാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ആയിരം പേരിൽ താഴെയുള്ള കമ്പനികൾക്ക് ജീവനക്കാരുടെ വിഹിതം മാത്രം നൽകുമെന്നും വീട് വാങ്ങുന്നവർക്ക് ആദായ നികുതിയിൽ ഇളവ് നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ കരാറുകാര്‍ കെട്ടിവയ്‌ക്കേണ്ട തുകയിലും ഇളവുകളുണ്ട്. 5 മുതൽ 10 ശതമാനം വരെ ഉണ്ടായിരുന്നതില്‍ നിന്ന് 3 ശതമാനമായാണ് കുറച്ചത്.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 10 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More