നിഷ്കളങ്കരെ ഇത് പാർട്ടി വേറെയാണ് - എസ്. വി. മെഹ്ജൂബ്

Mehajoob S.V 5 months ago

സീറ്റെത്ര കുറഞ്ഞാലും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി -- പ്രധാനമന്ത്രി മോഡിയും ബിജെപിയിലെ പ്രാദേശിക നേതാക്കന്മാരും കേരളത്തിലെ പ്രമുഖ നേതാവ് അല്‍ഫോന്‍സ്‌ കണ്ണന്താനവും ഇക്കാര്യം അസന്നിഗ്ദമായി പ്രഖ്യാപിച്ചു. ഞാനും നിങ്ങളെപ്പോലെ കോരിത്തരിച്ചു. എന്തൊരു ആദര്‍ശാത്മകമായ നിലപാട്. സീറ്റെണ്ണത്തില്‍ ബിജെപി ഇത്രയൊക്കെ മുന്നേറിയിട്ടും ആ അഹങ്കാരമല്ല, വന്ന വഴിയെ കുറിച്ചുള്ള ഓര്മ, ആ എളിമ,അതാണ്‌ അവരെ നയിക്കുന്നത്.

അവസാനം എന്തുണ്ടായി? സ്വന്തം ശരീരത്തില്‍ ചവിട്ടി അവനവന്റെ സംസ്ഥാനങ്ങളില്‍ ബിജെപി പ്രബലരാകുന്നത് കണ്ടുനില്‍ക്കേണ്ടി വന്നു, മെഹബൂബ മുഫ്തിയെപ്പോലെ, മമത ബാനര്‍ജിയെപ്പോലെ ചിരാഗ് പസ്വാന്‍റെ വികൃതിയിലെന്ന വ്യാജേന ഒതുക്കപ്പെട്ട നിതീഷ് കുമാറിനെ പോലെ... ബാക്കി നിങ്ങള്‍ പൂരിപ്പിച്ചോളൂ. ബീഹാറിനെ കുറിച്ചു എനിക്കേറെ പറയാനുണ്ട്. വീണ്ടും വരാം. ഇപ്പോള്‍ അവസാനമായി ഒറ്റക്കാര്യമേ പറയാനുള്ളൂ. നിഷ്കളങ്കരായ എന്റെ പ്രിയപ്പെട്ടവരേ നമുക്ക് ഇതുവരെ  ബിജെപിയെ തിരിഞ്ഞിട്ടില്ല. തിരിയണമെങ്കില്‍ പഴയ കോളനി വാഴ്ചയുടെ ചരിത്രവും നാട്ടുരാജ്യങ്ങള്‍ പിടിച്ചെടുക്കാന്‍ ദാല്‍ഹൌസി പ്രഭു നടത്തിയ കള്ളക്കളികളും ഒന്ന് വായിച്ചു നോക്കണം.

Contact the author

Recent Posts

Mehajoob S.V 1 month ago
Editorial

കേരളത്തിലെ മാധ്യമങ്ങള്‍ ബിജെപിയുടെ ബൂത്ത് കമ്മിറ്റി ഒഫീസുകളാണൊ - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 1 month ago
Editorial

കര്‍ഷകര്‍ തോറ്റാല്‍ യഥാര്‍ത്ഥത്തില്‍ തോല്‍ക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായിരിക്കും - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 2 months ago
Editorial

ചെത്ത് വെറുമൊരു തൊഴിലല്ല സുധാകരാ - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 3 months ago
Editorial

തോമസ്‌ ഐസക് താങ്കള്‍ ബജറ്റിനെ സാധാരണക്കാരുടെ വിഷയമാക്കി മാറ്റി - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 3 months ago
Editorial

താഹ അറസ്റ്റ്, ഏറ്റുമുട്ടല്‍ കൊല - ഡിവൈഎഫ്ഐക്ക് എന്തുപറയാനുണ്ട്?- എസ്. വി. മെഹ്ജൂബ്

More
More
Sufad Subaida 4 months ago
Editorial

ഉദ്ധവ് താക്കറെയും ശിവസേനയും പ്രതീക്ഷയാകുന്നത് എങ്ങനെയാണ്?

More
More