കൊവിഡ് വാക്സിൻ സ്പുടിനിക് വി ഇന്ത്യയിൽ ഉടൻ മനുഷ്യരിൽ പരീക്ഷിക്കും

റഷ്യൻ നിർമിത കൊവിഡ് വാക്സിൻ സ്പുടിനിക് വി ഇന്ത്യയിൽ ഉടൻ മനുഷ്യരിൽ പരീക്ഷിക്കും. സ്പുട്നിക് വിയുടെ അവസാന ഘട്ട പരീക്ഷണമാണ് ഇന്ത്യയിൽ നടക്കുക. പ്രമുഖ ഫാർമസ്യൂട്ടിക് കമ്പനിയായ ഡോക്ടർ റെഡ്ഡിസ് ലബോർട്ടറീസാണ് ഇന്ത്യയിൽ മരുന്ന് പരീക്ഷണത്തിന് നേതൃത്വം നൽകുക. സ്പുട്നിക് വി വാക്സിൻ എത്തിയെന്ന് ഡോക്ടർ റെഡ്ഡീസ് സ്ഥിരീകരിച്ചു. മനുഷ്യരിലെ പരീക്ഷണം ഉടൻ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

ഡോക്ടർ റെഡീസിന്റെ സ്പുടിനിക് വിയുടെയും ലോ​ഗോയുളള പെട്ടികൾ ലോറിയിൽ നിന്ന് ഇറക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് ഈ വിവരം ഡോക്ടർ റെഡ്ഡീസ് സ്ഥരീകരിച്ചത്. റഷ്യയിലെ ഗമാലേയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് സ്പുട്നിക് വി വികസിപ്പച്ചത്. ആദ്യ രണ്ട് പരീക്ഷണങ്ങളും വിജയമായിരുന്നു. വാക്സിന് 92 ശതമാനത്തോളം ഫലപ്രാപ്തിയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശ വാദം. 

വാക്സിന് പരീക്ഷണത്തിനും വിതരണത്തിനും ഡോക്ടർ റെഡ്ഡീസും, റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും, റഷ്യൻ സോവറീൻ വെൽത്ത് ഫണ്ടും കഴിഞ്ഞ മാസമാണ് കരാറിലെത്തിയത്.

Contact the author

Web Desk

Recent Posts

National Desk 8 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 8 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 11 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 13 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More