അമിത് ഷായുടെ പ്രൊഫൈല്‍ ചിത്രം നീക്കം ചെയ്തതില്‍ പ്രതികരിച്ച് ട്വിറ്റര്‍

ട്വിറ്ററില്‍ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രൊഫൈല്‍ ചിത്രം നീക്കം ചെയ്തത് അശ്രദ്ധ മൂലമാണെന്ന് ട്വിറ്റര്‍.  പകര്‍പ്പവകാശ നയങ്ങള്‍ക്കു കീഴില്‍ അമിത്ഷായുടെ അക്കൗണ്ട് ലോക്ക് ചെയ്യേണ്ടി വന്നത്  പിഴവു പറ്റിയതാണെന്ന് ട്വിറ്റര്‍ വക്താവ് പറഞ്ഞു. തെറ്റ് തിരിച്ചറിഞ്ഞയുടന്‍ ലോക്ക് മാറ്റി, അക്കൗണ്ട് ഇപ്പോള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്നും ട്വിറ്റര്‍ അറിയിച്ചു .

23.6 ദശലക്ഷം ഫോളോവേഴ്‌സുളള അമിത്ഷായുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വ്യാഴാഴ്ച്ച പ്രൊഫൈല്‍ ചിത്രം നീക്കം ചെയ്യപ്പെടുകയായിരുന്നു. ഷായുടെ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ശൂന്യമായ ഒരു പേജിലേക്കായിരുന്നു പോയിരുന്നത്. അക്കൗണ്ട് പിന്നീട് പുനസ്ഥാപിച്ചെങ്കിലും മറ്റ് വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ട്വിറ്റര്‍ തയാറായില്ല. അമിത്ഷായുടെ പ്രൊഫൈല്‍ ചിത്രം നീക്കം ചെയ്തതില്‍ വിശദീകരണം തേടി കേന്ദ്ര ഇലക്ട്രോണിക് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു.

ലേ യെ ജമ്മുകാശ്മീന്റെ ഭാഗമായി കാണിച്ചുകൊണ്ടുളള ചിത്രത്തിനെതിരെ നടപടി എടുക്കേണ്ടതില്ല എന്നും അതിനുളള കാരണവും കത്തില്‍ വ്യക്തമാക്കുന്നു.    അതേസമയം ലേ ലഡാക്കിന്റെ ഭാഗമാണെന്നും ജമ്മു കാശ്മീരിന്റെതായെന്നു കാണിക്കാനുളള മാപ്പ് ഇല്ല എന്നും ട്വിറ്റര്‍ പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More
National Desk 2 days ago
National

ബിജെപിക്കാര്‍ ആദ്യം സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പഠിക്കട്ടെ - ഖാര്‍ഗെ

More
More
National Desk 3 days ago
National

വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ബിജെപിയുടെ 10 വര്‍ഷത്തെ സംഭാവന- പി ചിദംബരം

More
More