ബീഹാര്‍: നിതീഷ് ഇടയുന്നു; എന്‍ഡിഎയില്‍ പ്രതിസന്ധി രൂക്ഷം

പാട്ന: ബിഹാറിൽ ആര് മുഖ്യമന്ത്രി ആകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞ ദിവസം ചേർന്ന എൻഡിഎ യോഗത്തിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തില്ല. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് മന്ത്രിസഭാ രൂപീകരണം വൈകിപ്പിക്കുന്നത്. ഞായറാഴ്ച വീണ്ടും യോഗം ചേരുമെന്ന് മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. 

പതിനാറാം വർഷത്തിലും ബിഹാറിന്റെ മുഖ്യമന്ത്രിസ്ഥാനം നിലനിർത്തുന്ന നിതീഷ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. മുന്നണി വിജയം നേടിയെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ ഉണ്ടായ കുറവുകളാണ് നിതീഷിനും പാർട്ടിക്കും വെല്ലുവിളിയായത്. എൻഡിഎ-യിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയതോടെ നിതീഷ് കുമാറിന്‍റെ വിലപേശല്‍ ശേഷി കുറഞ്ഞു. നിതീഷിനെ മുഖ്യമന്ത്രിയാക്കി മുന്നോട്ടു പോവുകയല്ലാതെ ബിജെപിക്കു മുന്‍പില്‍ വേറെ മാര്‍ഗ്ഗങ്ങളുമില്ല. എന്നാല്‍ സുപ്രധാനമായ മറ്റു വകുപ്പുകള്‍ തങ്ങള്‍ക്കുവേണമെന്ന നിലപാടിലാണ് ബിജെപി. പക്ഷെ, ആഭ്യന്തരം അടക്കമുള്ള വകുപ്പുകൾ ബി.ജെ.പിക്ക് നൽകി മുഖ്യമന്ത്രി പദം ഏറ്റെടുത്താൽ ഭരണം സുഖകരമാകില്ലെന്ന കണക്ക് കൂട്ടലിലാണ് നിതീഷ് കുമാർ.

ആഭ്യന്തരം, റവന്യു അടക്കമുളള പ്രധാനപ്പെട്ട വകുപ്പുകള്‍ക്കൊപ്പം സ്പീക്കര്‍ പദവിയും ഏറ്റെടുക്കാനായിരുന്നു ബിജെപി-യുടെ നീക്കം. ജെഡിയു ഈ ആവശ്യം പൂര്‍ണ്ണമായും നിരാകരിച്ചു. ഗവർണറെ കണ്ട് സർക്കാർ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കുന്നതും സത്യപ്രതിജ്ഞ ചടങ്ങ് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യാനാണ് ഇന്നലെ യോഗം ചേര്‍ന്നത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More