സിഎജിയുടെ ഓഫീസിന് ചെന്നിത്തലയുമായി അടുത്ത ബന്ധം, റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതം: തോമസ്‌ ഐസക്

കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷനേതാവിന്റെ ഓഫീസുമായി എജിക്ക് സൗഹൃദബന്ധമെന്നും സര്‍ക്കാരിനെതിരെ കേസ് പോകാന്‍ ചിലര്‍ ഗൂഡാലോചന നടത്തിയെന്നും തോമസ് ഐസക്ക് ആരോപിച്ചു. 

1999 മുതൽ 9 തവണ സി ആന്‍ഡ് എ ജി കിഫ്ബിയിൽ ഇൻസ്പെക്ഷനോ ഓഡിറ്റോ നടത്തിയിട്ടുണ്ട്. 2020 ലെ കരട് റിപ്പോർട്ടിലൊഴികെ കിഫ്ബി ഭരണഘടന വിരുദ്ധമാണെന്ന വാദം ഉന്നയിച്ചിട്ടില്ല. സംസ്ഥാന സർക്കാരിനെതിരെ സി ആൻഡ് എ ജിയും ഇ ഡിയുടെ ചുവട് പിടിച്ച് നീങ്ങുകയാണെന്നും തോമസ് ഐസക് വ്യക്തമാക്കി.

സർക്കാർ സിഎജിക്കു നൽകുന്ന പല കത്തുകളും പ്രതിപക്ഷത്തിന് ലഭിക്കുന്നു. തൃശൂർ രാമനിലയത്തിൽ ഗൂഢാലോചന നടന്നതായി തനിക്കറിയാമെന്നും ഐസക്ക് വെളിപ്പെടുത്തി. സിഎജിയുടെ നടപടികൾ ഭരണഘടനാ പദവിക്ക് യോജിച്ചതല്ല. കരട് റിപ്പോർട്ട് ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ ചൊൽപ്പടിക്കു നിർത്തി സേച്ഛപരമായ ഭരണത്തിനു കളമൊരുക്കലാണ്. സിഎജിയെ കേരളത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്ക്കുന്നതിന് ഒരു ആയുധമായി തൽപ്പരകക്ഷികൾ ഉപയോഗപ്പെടുത്തുകയാണ് - തോമസ്‌ ഐസക് ആരോപിച്ചു.

Contact the author

News Desk

Recent Posts

Web Desk 21 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More