പഞ്ചാബില്‍ ട്രെയിന്‍ ഉപരോധം; റോഡ് മാര്‍ഗം അവശ്യവസ്തുക്കള്‍ കൊണ്ടുപോയി കരസേന

പഞ്ചാബ് വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതോടെ അവശ്യ വസ്തുക്കള്‍ റോഡ് മാര്‍ഗം കൊണ്ടുപോയി ഇന്ത്യന്‍ ആര്‍മി. കാര്‍ഷിക ബില്ലില്‍ പ്രധിഷേധിച്ച് പഞ്ചാബിലെ കര്‍ഷകരുടെ പ്രധിഷേധത്തില്‍ റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ജമ്മു കശ്മീര്‍ ലഡാക്ക് എന്നിവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്ന കരസേനയ്ക്കും കേന്ദ്ര സായുധ പോലീസ് സേനയ്ക്കും വേണ്ട സാധന സാമഗ്രികളാണ് സൈന്യം റോഡുവഴി കൊണ്ടുപോയത്. ശൈത്യകാലത്തേക്കുള്ള വസ്തുക്കളാണ് പ്രധാനമായും സൈന്യം സംഭരിക്കുന്നത്.

കേന്ദ്രം പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കിയതില്‍ പ്രധിഷേധിച്ച് രാജ്യമെങ്ങും നടന്നുവരുന്ന കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായാണ് പഞ്ചാബിലും പ്രതിഷേധം രൂക്ഷമായത്. ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവക്കുന്നത് സംസ്ഥാനത്തെ കര്‍ഷകരെയും വ്യവസായത്തെയും മാത്രമല്ല, അയല്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതത്തെയും ലഡാക്ക് താഴ് വരയിലെ സൈനികര്‍ക്കുളള ശൈത്യകാല സംഭരണത്തെയും ബാധിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിലവില്‍ ആവശ്യമായ സാധനങ്ങളുടെ ശേഖരം ഉണ്ടെന്നും റെയില്‍വേ ഉപരോധം ഗുരുതരമായ ഭീഷണിയുയര്‍ത്തില്ലെന്നും കരസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രെയിന്‍ ഉപരോധം ഉണ്ടെങ്കിലും ജമ്മു കശ്മീരിലേക്ക് പ്രത്യേക ട്രെയിനുകളൊന്നും കേന്ദ്രം അനുവധിച്ചിട്ടില്ല. അടിയന്തര സാഹചര്യമുണ്ടാവുമ്പോള്‍ സേനയ്ക്കായി പ്രത്യേക ട്രെയിനുകള്‍ ഓടിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Contact the author

National Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More