ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കണക്കുകളില്‍ കുറവ്. ആകെ രോഗികള്‍ 8.8 ദശലക്ഷം കടന്നു. തിങ്കളാഴ്ച്ച മാത്രം രാജ്യത്ത് 41,400 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം എണ്‍പത്തിയെട്ടു ലക്ഷത്തി പതിനാലായിരത്തി അഞ്ഞൂറായി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുളളില്‍ 447 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം ഒരു ലക്ഷത്തി ഇരുപതിനായിരം കടന്നു,
രാജ്യത്തെ സജീവ കേസുകള്‍ അഞ്ചു ലക്ഷത്തില്‍ താഴെയാണ്. 88 ലക്ഷത്തിലേറേ പേരാണ് ഇതുവരെ രോഗമുകതി നേടിയത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് രോഗികളുടെ എണ്ണം അമ്പതിനായിരത്തില്‍ താഴെയായി തുടരുന്നത്. കഴിഞ്ഞ അഞ്ച് ആഴ്ച്ചയായി ശരാശരി ദൈനംദിന കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായ കുറവുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
എല്ലാ പ്രധാന വാക്സിനുകളും ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നുണ്ടെന്നും, ഇരുപതോളം വാക്സിനുകള്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ് എന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. ഡല്‍ഹി, കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഹരിയാന, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട് ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.