കോണ്‍ഗ്രസില്‍ കൂടിയാലോചനക്ക് സമയമായി - കാര്‍ത്തി ചിദംബരം

ചെന്നൈ: ബീഹാര്‍ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ ദയനീയ പരാജയത്തിനു തൊട്ടുപിറകെ നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വരികയാണ്. ബീഹാറില്‍ നിന്നുള്ള നേതാവ് താരിഖ് അന്‍വറും കപില്‍ സിബലും പരസ്യ പ്രസ്താവന നടത്തിയതിനു തൊട്ടുപിറകെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം തന്റെ അഭിപ്രായം ട്വീറ്റ് ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസ്സിന് ആത്മപരിശോധനക്കും കൂട്ടായ ആലോചനകള്‍ക്കും നേരമായി എന്നാണു കാര്‍ത്തിയുടെ  ട്വീറ്റ്. തന്റെ ട്വീറ്റ് പാര്‍ട്ടിയെ ടാഗ് ചെയ്തിട്ടുണ്ട്. കപില്‍ സിബലിന്റെ വിവാദ അഭിമുഖവും കാര്‍ത്തി ചിദംബരം ഷെയര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ യുവ നേതാക്കളില്‍ ഒരാളും ബിസിനസ് രംഗത്തെ പ്രമുഖനുമാണ് കാര്‍ത്തി ചിദംബരം. ജ്യോതിരാദിത്യയെപോലെ ബിജെപിയിലേക്ക് പോകാന്‍ നോക്കുന്നതിന്റെ ഭാഗമായല്ല നേതാക്കന്‍മാരുടെ പുതിയ പ്രസ്താവനകള്‍ എന്നത് ശ്രദ്ധേമാണ്.

ബീഹാര്‍ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ ദയനീയ പരാജയത്തിനുകാരണം സഖ്യത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചതാണ് എന്നായിരുന്നു ബീഹാറില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വറിന്റെ പ്രസ്താവന. ഇത് ഏറ്റുപിടിച്ച് നിരവധി പ്രാദേശിക,ദേശീയ നേതാക്കന്മാരും രംഗത്തുവന്നിരുന്നു. ഇതിനു പിറകെയാണ് ഇപ്പോള്‍ കപില്‍ സിബല്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവിമായി രംഗത്ത് വന്നിരിക്കുന്നത്.   

ഒരു മുതിര്‍ന്ന നേതാവിനെ അദ്ധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരണമെന്നും താല്‍ക്കാലിക പ്രസിഡന്‍റിനെ വെച്ച് കോണ്‍ഗ്രസ്സിനു മുന്നോട്ടു പോകാനാവില്ലെന്നും ചൂണ്ടിക്കാട്ടി കപില്‍ സിബലിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന 22 നേതാക്കള്‍ നേരത്തെ നേതൃത്വത്തിന് കത്തുനല്കിയിരുന്നു. അതുസംബന്ധിച്ച് ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. എന്നാല്‍ ഇനി മൌനമായിരിക്കാന്‍ നേതൃത്വത്തിന് കഴിയില്ല എന്ന സന്ദേശമാണ് കാര്‍ത്തി ചിദംബരം അടക്കമുള്ള യുവ നേതാക്കന്‍മാരുടെ ഇടപെടല്‍ കാണിക്കുന്നത്. ഇത്തരം ഇടപെടലുകളും അതനുസൃതമായ നടപടികളും കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പൊതുവില്‍ കരുതുന്നത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 2 days ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 2 days ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More