മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ മാധ്യമങ്ങൾ അർദ്ധസത്യങ്ങളും അസത്യങ്ങളും വിളംബരം  ചെയ്യുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപപ്പെട്ടു. എല്ലാം രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലർ കാണുന്നത്. മാധ്യമ പ്രവർത്തനത്തിന് പക്ഷപാതിത്വമുണ്ട്. ഇത്തരം പ്രവർത്തികൾ ധാർമികതയാണോ എന്ന് മാധ്യമ ലോകം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മീഡിയാ അക്കാഡമി സെമിനാർ ഓൺലൈൻ  വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേരളത്തിനെതിരെ ഒരു ഇം​ഗ്ലീഷ് ദേശീയ മാധ്യമത്തിൽ മലയാളത്തിലെ ഒരു പത്രാധിപർ ലേഖനം എഴുതി. കേരളം പൊലീസ് സ്റ്റേറ്റായി മാറുന്നുവെന്നാണ് ഇയാള്‌ ദേശീയ തലത്തിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചത്. ജനങ്ങളോട് എന്തെങ്കിലും സർക്കാറിന് പറയാനുണ്ടെങ്കിൽ വാർത്താ സമ്മേളനം നടത്താറുണ്ട്. സർക്കാറിന് ഒന്നും ഒളിച്ചു വെക്കാനില്ല. കൊവിഡ്  കാലത്ത് വാർത്താസമ്മേളനം നടത്തിയപ്പോൾ പി ആർ വർക്കാണെന്ന് ആരോപിച്ചപ്പോൾ മാധ്യമങ്ങൾ ഇതിന് പിന്തുണ നൽകിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. 


Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 2 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More