പാട്ന: ബീഹാര്‍ മുഖ്യമന്ത്രിയായി ഐക്യ ജനതാദള്‍ നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. 14 അംഗ മന്ത്രി സഭയും നിതീഷിനോപ്പം സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ബിജെപിയില്‍ നിന്ന് രണ്ടുപേര്‍ ഉപ മുഖ്യമന്ത്രിമാരായി അധികാരമേറ്റു. രേണു ദേവി, തര്‍കിഷോര്‍ എന്നിവരാണ് ഉപ മുഖ്യമന്ത്രിമാരായത്. സത്യപ്രതിജ്ഞ ചടങ്ങില്‍ ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അമിത് ഷാ ചടങ്ങില്‍ പങ്കെടുത്തു.
ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിന്ന് രണ്ടുപേര്‍കൂടി മന്ത്രിമാരായി സത്യപ്രതിന്ജ്ഞ ചെയ്തു. മംഗല്‍ പാണ്ഡേയും രാംപ്രീത് പസ്വാനുമാണ് ഉപമുഖ്യമന്ത്രിമാര്‍ക്ക് പുറമെ മന്ത്രിസഭയിലെത്തിയത്. ഐക്യ ജനതാദളില്‍ നിന്ന് ഷീലാ മണ്ഡല്, വിജേന്ദ്ര യാദവ്, അശോക് ചൌധരി, വിജയ് ചൌധരി, മേവല്‍ ചൌധരി എന്നിവരാണ് മന്ത്രിമാരായത്.