കാർ അപകടത്തിൽ ഖുശ്ബു അത്ഭുതകരമായി രക്ഷപ്പെട്ടു

നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഖുശ്ബുവിന് പരുക്കേറ്റിട്ടില്ല. തമിഴ്‌നാട്ടിലെ മെൽമരുവത്തൂർ പട്ടണത്തിന് സമീപത്തു വെച്ചാണ് അപകടം നടന്നത്. ഖുശ്ബുവിന്റെ കാറും ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിജെപി സംഘടിപ്പിക്കുന്ന വേൽയാത്രയിൽ പങ്കെടുക്കാൻ കടലൂരിലേക്ക് പോവുകയായിരുന്നു ഖുശ്ബു. അപകടം സംബന്ധിച്ച വിവരം ഖുശ്ബു തന്നെയാണ് ട്വിറ്ററിൽ വിവരം പങ്കുവെച്ചത്. 

മെൽമർവത്തൂരിനടുത്ത്  അപകടമുണ്ടായി. ടാങ്കർ കാറിലേക്ക് ഇടിച്ചുകയറി. നിങ്ങളുടെ അനുഗ്രഹത്തോടും ദൈവകൃപയോടും കൂടി ഞാൻ സുരക്ഷിയാണ്- ഖുശ്ബു ട്വിറ്ററിൽ കുറിച്ചു.  വേൽയാത്രായിയിൽ പങ്കെടുക്കാൻ കടലൂരിലേക്കുള്ള  യാത്ര തുടരും. മുരുകൻ രക്ഷിച്ചു എന്നും ഖുശ്ബു ട്വിറ്ററിൽ കുറിച്ചു.  

റോഡിന്റെ വലതുവശത്തുകൂടെ സഞ്ചരിക്കുകയായിരുന്ന തന്റെ കാറിലേക്ക് ദിശതെറ്റിവന്ന ലോറി ഇടിക്കുകയായിരുന്നെന്ന് മറ്റൊരു ട്വീറ്റിൽ ഖുശ്ബു കുറിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഖുശ്ബു ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോൺ​ഗ്രസ് നേതാവായിരുന്ന ഖുശ്ബു ഒരു മാസം മുമ്പാണ് ബിജെപിയിൽ ചേർന്നത്. 

Contact the author

Web Desk

Recent Posts

National Desk 22 hours ago
National

ഒരുകാലത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു- കമല്‍ ഹാസന്‍

More
More
National Desk 1 day ago
National

സഭയ്ക്കകത്ത് വാക്കുകള്‍ കൊണ്ട് ആക്രമിച്ചു, ഇപ്പോള്‍ പുറത്തും ആക്രമിക്കാന്‍ ശ്രമം; ബിജെപിക്കെതിരെ ഡാനിഷ് അലി

More
More
National Desk 1 day ago
National

വിദ്വേഷ രാഷ്ട്രീയത്തിനൊപ്പം ചേരാനാവില്ല'; കര്‍ണാടകയിലെ മുതിര്‍ന്ന ജെഡിഎസ് നേതാവ് പാര്‍ട്ടി വിട്ടു

More
More
National Desk 1 day ago
National

ബിജെപിക്കാരനു മുന്നില്‍ നിന്ന് അദാനിയെന്ന് പറഞ്ഞുനോക്കൂ, അവന്‍ ഓടിപ്പോകുന്നത് കാണാം- രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച്ച നടത്തി വസുന്ധര രാജെ

More
More
National Desk 3 days ago
National

'വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട'; ബിജെപി എംപി തീവ്രവാദിയെന്ന് അധിക്ഷേപിച്ച ഡാനിഷ് അലിയെ സന്ദര്‍ശിച്ച് രാഹുല്‍

More
More