തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ട്രംപ് കോടതിയില്‍

തന്നെ പെൻ‌സിൽ‌വാനിയയിലെ വിജയിയായി പ്രഖ്യാപിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ട് ട്രംപ്. തെരഞ്ഞെടുപ്പില്‍ വിപുലമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ പ്രചാരണ വിഭാഗമാണ്‌ കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പു ഫലം അട്ടിമറിക്കപ്പെട്ടതിനാല്‍ പെൻ‌സിൽ‌വാനിയയിലെ ജനറൽ അസംബ്ലിക്ക് അവിടുന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ അനുവാദം നല്‍കണമെന്നാണ് ട്രംപ് ജില്ലാ ജഡ്ജി മാത്യു ബ്രാന്നിനോട് ആവശ്യപ്പെട്ടത്. നിലവില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് പെൻ‌സിൽ‌വാനിയയിലെ ജനറൽ അസംബ്ലിയില്‍ ഭൂരിപക്ഷം.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് കൂടുതല്‍ (30) ഇലക്ടറല്‍ വോട്ടുകള്‍ നേടിയത്. കേവല ഭൂരിപക്ഷത്തിന് 270 വോട്ടുകള്‍ മാത്രംമതി. 232 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപിന് ഇതുവരെ നേടാനായത്. എന്നാല്‍, ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല.

അതിനിടെ, തെരഞ്ഞെടുപ്പില്‍ ഒരു ക്രമക്കേടും നടന്നിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തിയ തിരഞ്ഞെടുപ്പ് സുരക്ഷാഏജന്‍സി ഉന്നതോദ്യോഗസ്ഥനെ ട്രംപ്‌ പുറത്താക്കി. ഏറ്റവും സുരക്ഷിതമായ തിരഞ്ഞെടുപ്പാണെന്ന ക്രെബ്‌സിന്റെ ആരോപണം വസ്തതയ്ക്ക് നിരക്കുന്നതല്ലെന്നും അതിനാല്‍ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അദ്ദേഹത്തെ പിരിച്ചുവിടുകയാണ് എന്നാണ് ട്രംപ്‌ ട്വീറ്റ് ചെയ്തത്.

അതേസമയം, പുതിയ പ്രസിഡന്റിനു ഭരണം കൈമാറുന്നതിന്റെ ചുമതലയുള്ള ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷൻ (ജിഎസ്എ) ഇതുവരെ ജോ ബൈഡനെയും കമലാ ഹാരിസിനെയും വിജയികളായി അംഗീകരിച്ചിട്ടില്ല.

Contact the author

International Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More