കുരങ്ങുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയ നിലയില്‍ കണ്ടെത്തി

തെലങ്കാന:  ദുരുഹ സാഹചര്യത്തില്‍ കുരങ്ങുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയ നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ മഹാബൂബാബാദ് ജില്ലയിലാണ് കുഞ്ഞു കുരങ്ങുകളുള്‍പ്പെടെ നാല്‍പ്പത് കുരങ്ങുകളെ വിഷം ഉളളില്‍ ചെന്ന് ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു പിന്നില്‍ ആന്ധ്രപ്രദേശില്‍ നിന്നുളള വേട്ടക്കാരാകാമെന്ന് അധികൃതര്‍ സംശയിക്കുന്നു.

മഹബൂബാബാദ് പട്ടണത്തിനടുത്തുളള സാനിഗപുരം ഗ്രാമത്തിലെ വൈദ്യുത സബ്‌സ്റ്റേഷനു പിന്നിലെ കുറ്റിക്കാട്ടിലാണ് അഴുകിയ കുരങ്ങുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബാഗുകളില്‍ നിറച്ച നിലയിലായിരുന്നു മൃദദേഹങ്ങള്‍. അസഹനീയമായ ദുര്‍ഗന്ധത്തെത്തുടര്‍ന്ന് ഗ്രാമവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗ്രാമവാസികള്‍ ഉടന്‍ തന്നെ പോലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയം വിവരമറിയിക്കുകയായിരുന്നു.

അഞ്ചോ ആറോ ദിവസങ്ങള്‍ മുമ്പാണ് സംഭവം നടന്നിട്ടുണ്ടാവുക എന്ന് സംശയിക്കുന്നതായി മഹബൂബാബാദ് റൂറല്‍ എസ്പി സി രമേശ് ബാബു പറഞ്ഞു. ദാരുണവും ഖേടകരവുമായ സംഭവമാണിതെന്നും, മൃഗങ്ങളോടുളള ക്രൂരത തടയല്‍ നിയമത്തിലെ സെക്ഷന്‍ പതിനൊന്ന് (മൃഗങ്ങളെ കൊല്ലുന്നതും വിഷം കൊടുക്കുന്നതും) പ്രകാരം കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും രമേശ് ബാബു പറഞ്ഞു.

നാട്ടുകാരാണോ സംഭവത്തിനു പിന്നില്‍ എന്നും വനംവകുപ്പ് പരിശോധിക്കുന്നുണ്ട്. ചുറ്റുമുളള ഗ്രാമങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. പോലീസിന്റെ സഹായത്തോടെ അക്രമികളെ കണ്ടെത്താനുളള ശ്രമങ്ങള്‍ നടക്കുകയാണ് എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിശദമായ പരിശോധനകള്‍ക്കു ശേഷം കുരങ്ങുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ആന്ധ്രപ്രദേശില്‍ നിന്നും കുറച്ചു ദിവസങ്ങള്‍ മുന്‍പ് വേട്ടക്കാര്‍ മഹബൂബാബാദില്‍ വന്നിരുന്നു എന്നും അവര്‍ക്ക് ഇതിലുളള പങ്കാളിത്തം തളളിക്കളയാനാവില്ലെന്നും പോലീസ് പറയുന്നു. മയക്കുമരുന്നു പ്രയോഗം അമിതമായതാകാം കുരങ്ങുകളുടെ കൂട്ട മരണത്തിന് കാരണമായതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 5 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 7 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More