പാക്കിസ്ഥാനില്‍ നിന്നുളള സന്ദര്‍ശക വിസ താല്‍ക്കാലിമായി നിര്‍ത്തി യുഎഇ

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ നിന്ന് ഉള്‍പ്പെടെ പതിനൊന്ന് രാജ്യങ്ങളില്‍ നിന്നുളള സന്ദര്‍ശകര്‍ക്ക് പുതിയ വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് 19 രണ്ടാം ഘട്ട വ്യാപനം കണക്കിലെടുത്താണ് നടപടി എന്ന് വിദേശകാര്യ വക്താവ് സാഹിദ് ഹഫീസ് ചൗദരി പറഞ്ഞു.

 ഇതിനകം നല്‍കിയ വിസകള്‍ക്ക് നിരോധനം ബാധകമല്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.വിസ നിര്‍ത്തിവയ്ക്കല്‍ ഏതൊക്കെ വിഭാഗങ്ങളെ ബാധിക്കുമെന്ന് വ്യക്തമല്ല. തുര്‍ക്കി, യെമന്‍, ഇറാന്‍, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് യുഎഇ സര്‍ക്കാരിന്റെ പുതിയ വിസ നിര്‍ദേശങ്ങള്‍ ബാധിച്ച മറ്റു രാജ്യങ്ങള്‍.

ജൂണില്‍ പാക്കിസ്ഥാനിലെ കൊറോണ രോഗവ്യാപന നിരക്ക് കൂടിയപ്പോള്‍ ജൂലൈ മൂന്ന് വരെ പാക്കിസ്ഥാനില്‍ നിന്നുളള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. പാക്കിസ്ഥാനില്‍ കൊറോണ വൈറസ് രോഗബാധ കൂടിക്കൊണ്ടിരിക്കുകയാണ്. കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ്, ഫൈസലാബാദ്, ഹൈദരാബാദ് ഉള്‍പ്പെടെയുളള പ്രധാന നഗരങ്ങളില്‍ രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുന്നു.

Contact the author

International Desk

Recent Posts

Web Desk 8 hours ago
International

ഓസ്‌ട്രേലിയൻ വൈനിന് 212 ശതമാനം നികുതി ചുമത്തി ചൈന

More
More
International

കൊവിഡ്‌ വാക്സിന്‍ വേണ്ടെന്ന് ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോ

More
More
International

കൊവിഡ് വാക്‌സിന്റെ ആഗോള വിതരണ കേന്ദ്രമാകാനൊരുങ്ങി അബുദാബി

More
More
International

ഒടുവില്‍ വൈറ്റ് ഹൗസ് വിടാന്‍ സമ്മതമറിയിച്ച് ട്രംപ്

More
More
International

അവകാശങ്ങളുള്ള മൃഗങ്ങളാണ് സ്ത്രീകളെന്നു ബെഞ്ചമിന്‍ നേതാന്യാഹു; പരാമര്‍ശം വിവാദത്തില്‍

More
More
Web Desk 1 day ago
International

മറഡോണയുടെ സംസ്കാരം വ്യാഴാഴ്ച; ഒരു നോക്കുകാണാന്‍ ആരാധക പ്രവാഹം

More
More